September 8, 2024

സുസ്ഥിര വികസന മാതൃകയുമായി സർവജന പി ടി എ

0
20240722 185231

ബത്തേരി: കൂട്ടായ പ്രവർത്തനങ്ങളിലൂടെ ജില്ലാ കലോത്സവമടക്കം നിരവധി പ്രവർത്തനങ്ങൾ വിജയകരമായി സംഘടിപ്പിച്ച ഒരുവർഷം നീണ്ടു നിന്ന കൂട്ടായ്മയുടെ സന്തോഷം പങ്ക് വെച്ച് ക്യാമ്പസിൽ കടച്ചക്ക തൈ നട്ട് സുസ്ഥിര വികസന മാതൃക പങ്കുവെച്ച് സർവജന പി ടി എ. സ്‌കൂളിൽ നടപ്പാക്കിവരുന്ന ഗ്രീൻ ക്യാമ്പസ്, ഫ്രൂട്ട് ക്യാമ്പസ്, ഫ്ലവർ ക്യാമ്പസ് പദ്ധതിയുടെ ഭാഗമായാണ് തൈ നട്ടത്. പി ടി എ പ്രസിഡന്റ് ടി കെ ശ്രീജൻ, എസ് എം സി ചെയർമാൻ സുഭാഷ് ബാബു, എം പി ടി എ പ്രസിഡന്റ് റെജീനാ സിറാജ് എന്നിവർ ചേർന്ന് തൈ നട്ടു. പ്രിൻസിപ്പൽ പി എ അബ്ദുൾനാസർ, എച്ച് എം ജിജി ജേക്കബ്, വി എച് എസ് എസ് പ്രിൻസിപ്പൽ അമ്പിളി നാരായണൻ എന്നിവരും, രക്ഷകർത്താക്കളും, അധ്യാപകരും പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *