മഴക്കെടുതിയിൽ സഹായഹസ്തവുമായി ജുനൈദ് കൈപ്പാണി
കാഞ്ഞിരങ്ങാട്: ശക്തമായ മഴയെ തുടർന്ന് ദുരിതത്തിലായ തൊണ്ടർനാട് ഗ്രാമപഞ്ചായത്തിലെ കാഞ്ഞിരങ്ങാട് വില്ലേജ് പരിധിയിലെ പെരിഞ്ചേരിമലയിൽ സഹായഹസ്തവുമായി വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി. കമ്പിളിയും സ്വെറ്ററുമടക്കം മറ്റ് അവശ്യ സാധനങ്ങൾ സൗജന്യമായി മലമുകളിലെ ഗോത്ര സാങ്കേതങ്ങളിൽ എത്തിച്ചു നൽകി. ക്രൈസ്റ്റ് നഗർ ഓൾഡ് സ്റ്റുഡന്റസ് യൂണിയനുമായി സഹകരിച്ച് വെൽഫയർ ചെയർമാൻ ഇനിശ്യേറ്റീവ് നടത്തുന്ന മഴസ്നേഹം പദ്ധതിയുടെ ഭാഗമായാണ് ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തുന്നത്. വാർഡ് അംഗവും സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണുമായ എം.ജെ കുസുമം ടീച്ചർ ,സെൻട്രൽ കൗൺസിൽ ഫോർ റിസേർച്ച് ഇൻ ഹോമിയോപ്പതി ലിറ്ററെറി കമ്മിറ്റി മെമ്പർ ഡോ. മനു വർഗീസ്, ഡോ.ഹരികൃഷ്ണൻ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.





Leave a Reply