May 2, 2026

ഗോത്ര മേഖലയിലെ പദ്ധതികള്‍ ; ജില്ലകളില്‍ മന്ത്രിതല അവലോകനം ;ജില്ലാതല അവലോകനം 26 ന് വയനാട്ടില്‍ നിന്നും തുടങ്ങും

0
20240723 212006
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ : പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പുകളുടെ പദ്ധതികള്‍ ജില്ലാതലത്തില്‍ അവലോകനം ചെയ്യുന്നു. പട്ടികവര്‍ഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍.കേളുവിന്റെ നേതൃത്വത്തില്‍ ജില്ലയിലെ എം.എല്‍. എമാരെയടക്കം പങ്കെടുപ്പിച്ചാണ് അവലോകനം നടക്കുക. സംസ്ഥാനത്തെ ആദ്യത്തെ ജില്ലാതല അവലോകന യോഗം ജൂലായ് 26 ന് വയനാട്ടില്‍ നടക്കും. പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പുകളുടെ പദ്ധതികള്‍ സംയുക്തമായാണ് അവലോകനം ചെയ്യുക. പദ്ധതികളുടെ മുന്നേറ്റം കാര്യക്ഷമതകള്‍ ലക്ഷ്യപൂര്‍ത്തീകരണം എന്നിവയെല്ലാം അവലോകന യോഗത്തില്‍ വിലയിരുത്തും. ജില്ലയിലെ മൂന്ന് മണ്ഡലങ്ങളിലെയും ഇതുവരെ നടപ്പാക്കിയതും മുന്നേറാനുമുള്ള പദ്ധതികള്‍ പ്രത്യേകം ചര്‍ച്ച ചെയ്യും. ജില്ലയിലെ ജനപ്രതിനിധികളെയും പങ്കെടുപ്പിച്ച് കൊണ്ട് നടക്കുന്ന അവലോകനം ഒട്ടേറെ പദ്ധതികളുടെ സമയബന്ധിതമായ പൂര്‍ത്തീകരണത്തിന് വേഗതയൊരുക്കും. ജില്ലയിലെ എം.എല്‍.എമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ കളക്ടര്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍, ജോയിന്റ് ഡയറക്ടര്‍ എല്‍.എസ്.ജി.ഡി, ജില്ലാ പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസന ഓഫീസര്‍മാര്‍, ഐ.ടി.ഡി.പി പ്രോജക്ട് ഓഫീസര്‍, ലൈഫ് മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍, റീജ്യണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍, റീജ്യണല്‍ ഡയറക്ടര്‍, പിന്നാക്ക വിഭാഗ വികസന വകുപ്പ്, ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസര്‍, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസര്‍, എം.ആര്‍.എസ്., ഐടിഐകള്‍, പി.ഇ.ടി.സി. എന്നീ സ്ഥാപനങ്ങളിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ എന്നിവര്‍ അവലോകന യോഗത്തില്‍ പങ്കെടുക്കും. അവലോകന യോഗത്തില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന വകുപ്പ് ഉദ്യോഗസ്ഥര്‍ ജില്ലയിലെ പദ്ധതികള്‍ സംബന്ധിച്ച പവര്‍ പോയിന്റെ പ്രസന്റേഷന്‍ നടത്തും. മേഖലയിലെ അടിസ്ഥാന വിവരങ്ങളും, ഭൂരഹിതര്‍, ഭവനരഹിതര്‍, അടിസ്ഥാന സൗകര്യ പ്രശ്‌നങ്ങള്‍, പട്ടികജാതി പട്ടികവര്‍ഗ്ഗ മേഖലയിലെ മൊത്തം വകയിരുത്തലും, ചെലവഴിക്കലും ജില്ലാതല വികസന സാധ്യതകളും പ്രശ്‌നങ്ങളും അവലോകനത്തില്‍ ഉള്‍പ്പെടുത്തും. 2024-25 വര്‍ഷത്തെ എസ്.സി.പി., ടി.എസ്.പി. വിനിയോഗം തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ ത്രിതല പഞ്ചായത്തുകള്‍, നഗരസഭകള്‍ എന്നിവ തരംതിരിച്ച് അവലോകനം ചെയ്യും.

അവലോകന യോഗങ്ങളില്‍ ഉച്ചവരെയുള്ള സമയം പദ്ധതികളുടെ അവലോകത്തിനായും ഉച്ചയ്ക്കുശേഷം ഫീല്‍ഡ് സന്ദര്‍ശനവും നടക്കും. ആഗസ്റ്റ് 30 നകം സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലും അവലോകനം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. ഇതിനായുള്ള സമയ ക്രമീകരണങ്ങളും പൂര്‍ത്തിയായി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *