May 2, 2026

ജില്ലയിൽ രണ്ട് ദുരിതാശ്വാസ ക്യാമ്പുകൾ

0
20240723 212119
By ന്യൂസ് വയനാട് ബ്യൂറോ

 

കൽപ്പറ്റ : വയനാട് ജില്ലയിൽ കാലവർഷം ശക്തി കുറഞ്ഞതോടെ ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്നും ആളുകൾ വീടുകളിലേക്ക് മടങ്ങി. നിലവിൽ രണ്ട് ദുരിതാശ്വാസ ക്യാമ്പുകളാണ് ജില്ലയിലുള്ളത്. 37 കുടുംബങ്ങളിലെ 20 കുട്ടികൾ ഉൾപ്പെടെ 115

പേരാണ് ക്യാമ്പുകളിലുള്ളത്.

ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന പറളിക്കുന്ന് ഡബ്ല്യൂ.ഒ.എൽ.പി സ്കൂൾ, ജി.എച്ച്.എസ് എസ് പനമരം സ്കൂളുകൾക്ക് നാളെ (ജൂലൈ 24) ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അവധി പ്രഖ്യാപിച്ചു. പനമരം ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഒൻപത്, പത്ത്, പ്ലസ് വൺ, പ്ലസ് ടു വിഭാഗക്കാർക്ക് ക്ലാസുകൾ ഉണ്ടായിരിക്കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *