പുളിമിട്ടായി കഴിച്ച നാലു വയസുകാരി ഉൾപ്പെടെ മൂന്ന് കുട്ടികൾക്ക് വിഷ ബാധ
മാനന്തവാടി: വിദ്യാർത്ഥികളെ ആകർഷിക്കുന്ന പുളി മിട്ടായി കഴിച്ച മൂന്ന് കുട്ടികൾക്ക് ഭക്ഷ്യവിഷബാധ . മാനന്തവാടിപിലാക്കാവിലെ ഒരു കടയിൽ നിന്നും പുളിമിട്ടായി വാങ്ങി കഴിച്ച മൂന്നു കുട്ടികൾക്കാണ് ഭക്ഷ്യവിഷ ബാധ ഏറ്റത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. ഒരു കുടുംബത്തിലെ നാല് കുട്ടികളിൽ മൂന്നു പേരാണ് പുളിമിട്ടായി കഴിച്ചത്. അന്നു രാത്രി തന്നെ മൂന്നുപേർക്കും ശക്തമായ ഛർദി ഉണ്ടായതിനെ തുടർന്ന് പിറ്റേ ദിവസം വയനാട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഭക്ഷ്യ വിഷ ബാധയെന്നാണ് ഡോക്ടർ പറഞ്ഞതെന്ന് കുട്ടിയുടെ രക്ഷിതാവ് പറയുന്നു. മൂന്ന് കുട്ടികളിൽ നാലു വയസ്സുകാരി രണ്ടു പായ്ക്കറ്റ് പുളുമിട്ടായിയും മറ്റു രണ്ടുപേർ ഓരോന്ന വീതവുമാണ് കഴിച്ചിരുന്നത്. രണ്ടു പായ്ക്കറ്റ് കഴിച്ച കുട്ടിയെ അവശനിലയിലായതിനെ തുടർന്ന് അന്നുതന്നെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. മൂന്ന് ദിവസം ഐ.സി.യു വിലായിരുന്ന കുട്ടിയെ ചൊവ്വാഴ്ചയാണ് വാർഡിലേക്കു മാറ്റിയത്. വയനാട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച രണ്ടു കുട്ടികളേയും ചൊവ്വാഴ്ചയോടെ ഡിസ്ചാർജ് ചെയതു. അതേസമയം ഡി.എം.ഒ ഓഫിസിൽ വിഷയം ധരിപ്പിച്ചിട്ടും സംഭവത്തിൽ ഇടപെട്ടില്ലെന്ന് ആരോപണമുണ്ട്. ഭക്ഷ്യ വിഷ ബാധ ഏറ്റ സംഭവത്തിൽ അന്വേഷണം നടത്താൻ പോലും തയ്യാറായില്ലെന്നാണ് ആരോപണം. ഇതു സംബന്ധിച്ച് കബളക്കാട് സ്വദേശി റഹ്മൻ ഇളങ്ങോളി തിരുവനന്തപുരം ഭക്ഷ്യ സുരക്ഷാ കമ്മീഷണർക്ക് പരാതി നൽകി. തുടർന്നാണ് ജില്ലയിലെ ഫുഡ് ആന്റ് സേഫ്റ്റി വിഭാഗം വിഷയത്തിൽ ഇടപെട്ടതെന്ന് പറയുന്നു. കോഴിക്കോട് നിന്ന് നാട്ടിലെത്തിയ ശേഷം പൊലിസിൽ പരാതി നൽകാനിരിക്കുകയാണ് ഭക്ഷ്യ വിഷ ബാധയേറ്റ കുട്ടിയുടെ രക്ഷിതാവ്. സ്കൂൾ പരിസരത്തെ കടകളിൽ മാലപോലെ തൂക്കിയിട്ടിരിക്കുന്ന മധുരവും പുളിയും കലർന്ന പുളിമിട്ടായിക്ക് വൻ ഡിമാൻ്റാണ്





Leave a Reply