യൂത്ത് ബ്രിഗേഡ് ജേഴ്സി വിതരണം നടത്തി
പേരിയ: ഡിവൈഎഫ്ഐ പേരിയ മേഖലാ യൂത്ത് ബ്രിഗേഡ് കൂടുതൽ അംഗങ്ങളെ ഉൾപ്പെടുത്തി യൂത്ത് ബ്രിഗേഡ് പ്രവർത്തനം വിപുലീകരിക്കുന്നതിൻ്റെ ഭാഗമായി 50ലധികം പേർക്ക് പുതുതായി ജേഴ്സി വിതരണം ചെയ്തു. ജേഴ്സി പ്രകാശനം ജില്ലാ സെക്രട്ടറി കെ.റഫീഖ് നിർവ്വഹിച്ചു. ജില്ലാ ട്രഷറർ കെ ആർ ജിതിൻ, ബ്ലോക്ക് സെക്രട്ടറി ബബിഷ്, CPIM ജില്ലാ കമ്മിറ്റി അംഗം എം രജീഷ്, ബാബുഷജിൽ കുമാർ, ടി കെ അയ്യപ്പൻ, കെ പി കണ്ണൻനായർ, എം രതീഷ് അർജുൻ വെണ്മണി എന്നിവർ സംസാരിച്ചു. റിയാസ് പേരിയ അധ്യക്ഷനായി. ബ്ലോക്ക് ട്രഷർ അമൽ ജെയിൻ സ്വാഗവും ട്വിങ്കിൾ നന്ദി പറഞ്ഞു.





Leave a Reply