മാടക്കുന്ന് ഉന്നതി നഗറിൽ ഒരു കോടി രൂപയുടെ വികസന പദ്ധതി
കല്‍പ്പറ്റ: അംബേദ്കര്‍ സെറ്റില്‍മെന്റ് വികസന പദ്ധതിയില്‍ കോട്ടത്തറ മാടക്കുന്ന് ഉന്നതി നഗറില്‍ ഒരുകോടി രൂപയുടെ വികസന പദ്ധതികള്‍ നടത്തുമെന്ന് കല്‍പ്പറ്റ നിയോജകമണ്ഡലം എംഎല്‍എ അഡ്വക്കേറ്റ് ടി. സിദ്ധിഖ് എംഎൽഎ അറിയിച്ചു. ഊര് മൂപ്പന്‍ മനോഹരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രസ്തുത പ്രവര്‍ത്തി ആരംഭിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം കോട്ടത്തറ ഉന്നതി നഗറില്‍ നടന്ന യോഗത്തില്‍ നഗറിലെ ഉപയോഗ ശൂന്യമായ കിണറുകള്‍ ഉന്നതി നിവാസികള്‍ക്ക് ഉപയോഗപ്രദമാകുന്ന രീതിയില്‍ നവീകരിക്കാനും, നിലവിലുള്ള ടോയ്‌ലറ്റുകള്‍ ബ്ലോക്ക് വന്നത് മൂലം ഉപയോഗിക്കാന്‍ കഴിയാത്തതിനാല്‍ നവീകരിച്ച് ഉപയോഗപ്രദമാക്കും. ചോര്‍ച്ചയുള്ള വീടുകള്‍ നവീകരിക്കും. കാവിന് ചുറ്റുമതില്‍ നിര്‍മ്മിക്കും. നഗറിലേക്കുള്ള നടപ്പാത നിര്‍മ്മിക്കും. കമ്മ്യൂണിറ്റി ഹാള്‍ നവീകരിക്കും. ഷെഡ്ഡില്‍ താമസിക്കുന്നവര്‍ക്ക് വീടും, ജീര്‍ണാവസ്ഥയില്‍ താമസിക്കുന്നവര്‍ക്ക് വീട് നിര്‍മ്മിക്കാനും യോഗത്തില്‍ തീരുമാനിച്ചു.
കോട്ടത്തറ പഞ്ചായത്ത് പ്രസിഡന്റ് പി.പി റെനീഷ് സ്വാഗതം പറയുകയും, ഐ.റ്റി.ഡി.പി പ്രൊജക്റ്റ് ഓഫീസര്‍ ജി. പ്രമോദ് പദ്ധതിയെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മിനി, ആന്റണി എന്നിവര്‍ സംസാരിച്ചു. ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ രജനികാന്ത് നന്ദി പറഞ്ഞു.
Leave a Reply