വനംവകുപ്പ് വാഹനത്തിന് നേരെ കാട്ടാന ആക്രമണം
കാട്ടിക്കുളം: നൈറ്റ് പെട്രോളിംഗിനിടെ വനംവകുപ്പ് വാഹനത്തിന് നേരെ കാട്ടാന ആക്രമണം. തിരുനെല്ലി ഫോറസ്റ്റ് സ്റ്റേഷനിലെ വാഹനത്തിന് നേരെയാണ് പനവല്ലി എമ്മടിയിൽ കാട്ടാന ആക്രമണമുണ്ടായത്. ഫോറസ്റ്റർ കെ. രമേശിന്റെ നേതൃത്വത്തിൽ പതിവ് പെട്രോളിംഗിനിറങ്ങിയ അഞ്ചു പേരടങ്ങുന്ന വനപാലക സംഘം കാട്ടാനയുടെ മുമ്പിൽ പെടുകയായിരുന്നു. ഫോറസ്റ്റർ രമേശ്, ബി എഫ് ഒ കിരൺകുമാർ, വാച്ചർ മേഘ, എൻ എം ആർ വാച്ചർമാരായ രാജൻ, പ്രേംകുമാർ തുടങ്ങിയവരടങ്ങുന്ന വനപാലക സംഘത്തിലുണ്ടായിരുന്നത്. ഇവർ പതിവ് പട്രോളിംഗിനിടെ എമ്മടിയിൽ വച്ച് കാട്ടാനയുടെ മുമ്പിൽ അകപ്പെടുകയായിരുന്നു. ഇതിനിടെ ഇവർക്ക് നേരെ തിരിഞ്ഞ കാട്ടാനാ വാഹനത്തിൻ്റെ ബോണറ്റും റേഡിയേറ്ററും കുത്തി നശിപ്പിക്കുകയായിരുന്നു.
Leave a Reply