മേപ്പാടി കല്ലുമല റാട്ടക്കൊല്ലി നഗറിന് അംബേദ്കര്‍ സെറ്റില്‍മെന്റ് പദ്ധതിയില്‍ ഒരു കോടി രൂപയുടെ വികസന പദ്ധതികള്‍
കല്‍പ്പറ്റ: നിയോജകമണ്ഡലത്തിലെ മേപ്പാടി കല്ലുമല റാട്ടക്കൊല്ലി നഗറിന് ഉന്നതി അംബേദ്കര്‍ സെറ്റില്‍മെന്റ് പദ്ധതിയിലൂടെ ഒരുകോടി രൂപയുടെ വികസന പദ്ധതികള്‍ നടത്തുമെന്ന് കല്‍പ്പറ്റ നിയോജകമണ്ഡലം എംഎല്‍എ അഡ്വ. ടി സിദ്ധിഖ് അറിയിച്ചു.
പദ്ധതിയുടെ ഭാഗമായി നഗറില്‍ വിവിധ ഉദ്ദേശ സാംസ്‌കാരിക നിലയം സ്ഥാപിക്കും, ഉന്നതിയിലേക്കുള്ള പ്രധാന റോഡുകള്‍ നിര്‍മ്മിക്കും, കിണറുകള്‍ നവീകരിക്കും, തെരുവിളക്കുകള്‍ സ്ഥാപിക്കും, നടപ്പാലം നിര്‍മ്മിക്കും, നഗറിലെ പൊതുകുളം നവീകരിക്കാനും കഴിഞ്ഞ ദിവസം കല്ലുമ്മല റാട്ടക്കൊല്ലി ഉന്നതി നഗറില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു.
ഒരു കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനോടൊപ്പം ഉന്നതി നിവാസികള്‍ സാംസ്‌കാരികപരമായും മുന്നേറേണ്ടതുണ്ട് ആയതിന് മദ്യം, പുകവലി പോലുള്ള ലഹരി പദാര്‍ത്ഥങ്ങളില്‍ നിന്നും പൂര്‍ണ്ണമായും വിട്ടുനില്‍ക്കണമെന്നും മോണിറ്ററിംഗ് കമ്മിറ്റി ഉദ്ഘാടനം ചെയ്തുകൊണ്ട് എംഎല്‍എ പറഞ്ഞു.
മേപ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് രാധാ രാമസ്വാമി, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ രാജു ഹെജമാടി, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ബി നാസര്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അരുണ്‍ ദേവ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഓമന, ഹാരിസ്, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ രജനികാന്ത്, ഊര് മൂപ്പന്‍ ഗീത എന്നിവര്‍ സംസാരിച്ചു, ഐടിഡിപി പ്രോജക്ട് ഓഫീസര്‍ പ്രമോദ് പദ്ധതി വിശദീകരിച്ചു.
Leave a Reply