June 13, 2026

ആരവം സീസൺ ത്രീ അഖിലേന്ത്യ ഫുട്ബോൾ മത്സരം; വിദ്യാലയത്തെ കാലിപെട്ടി നൽകി കബളിപ്പിച്ചു 

0
Img 20240725 130246
By ന്യൂസ് വയനാട് ബ്യൂറോ

 

 

 

 

വെള്ളമുണ്ട: ആരവം ഫുട്ബോൾ മത്സരവുമായി ബന്ധപ്പെട്ട് വെള്ളമുണ്ട ജി.എം.എച്ച്.എസ്.എസ് വിദ്യാലയത്തെ കമ്മിറ്റി ഭാരവാഹികൾ കാലിപെട്ടി പൊതിഞ്ഞു നൽകി കബളിപ്പിച്ചതായി പരാതി. ചാൻസ് ലേഴ്സ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ വിദ്യാലയത്തിൻ്റെ മൈതാനത്ത് കഴിഞ്ഞ ഡിസംബർ-ജനുവരി മാസങ്ങളിലാണ് ആരവം സീസൺ ത്രീ അഖിലേന്ത്യ ഫുട്ബോൾ മത്സരം നടത്തിയത്. പരിപാടിക്കിടയിൽ പൊതുവേദിയിൽ വച്ച് പി.ടി.എ പ്രസിഡന്റിനും വൈസ് പ്രസിഡന്റിനും കൈമാറിയ

പെട്ടിയിൽ ഒന്നും ഉണ്ടായിരുന്നില്ലെന്ന് പി.ടി.എ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. 25,000 രൂപയുടെ പുസ്തകം നൽകുന്നുവെന്ന് പറഞ്ഞാണ് വിദ്യാലയത്തിന് പെട്ടി നൽകിയത്. പെട്ടിയിൽ ഒരു പുസ്തകം പോലും ഉണ്ടായിരുന്നില്ല. എന്നാൽ, പിന്നീട് പുസ്തകങ്ങൾ നൽകാമെന്ന് പറഞ്ഞിരുന്നെങ്കിലും വാഗ്ദാനം പാലിച്ചില്ലെന്ന് പി.ടി.എ ഭാരവാഹികൾ ആരോപിച്ചു.

 

 

 

സ്കൂൾ പ്രവർത്തന കാലത്ത് മൂന്നു മാസക്കാലം സ്കൂൾ മൈതാനം അടച്ചിട്ടുകൊണ്ടാണ് ഫുട്ബാൾ ടൂർണമെന്റ് നടത്തിയത്. വിദ്യാർഥികളുടെ കായിക പരിശീലനമടക്കം ഈ സമയത്ത് മുടങ്ങിയിരുന്നു. ഇതിനെതിരെ വ്യാപകമായ പ്രതിഷേധവും ഉയർന്നിരുന്നു. ഇതേ തുടർന്ന് പി.ടി.എ കമ്മിറ്റി ആരവം സംഘാടകർക്ക് കത്തുനൽകുകയും മൂന്നു ലക്ഷം രൂപ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ ആരവം കമ്മിറ്റി ഇത് അവഗണിക്കുകയാ രുന്നുവെന്ന് ആക്ഷേപമുണ്ട്. കളി അവസാനിച്ചപ്പോൾ ഗ്രൗണ്ടിൻ്റെ സ്വാഭാവികത നഷ്ടപ്പെടുകയും ചെയ്തു.

മാനന്തവാടി താലൂക്കിലെ തന്നെ ഏറ്റവും മികച്ച രണ്ടാമത്തെ കളിമൈതാനമാണിത്. വലിയ കയികമത്സരങ്ങൾ നടത്താൻ പാകത്തിൽ നിർമ്മിച്ച മൈതാനം കുത്തി കുഴിച്ചാണ് ഗാലറിയും കാൻ്റീനും സ്ഥാപിച്ചത്. ഗാലറി പൊളിച്ചുമാറ്റി കുഴിമൂടിയെങ്കിലും പഴയ നിരപ്പ് കിട്ടുന്നില്ലെന്ന് വിദ്യാർഥികളും പറയുന്നു.

 

 

 

പൊതുമൈതാനം കുത്തിക്കിളച്ച് ഗാലറി സ്ഥാപിക്കാൻ പാടില്ലെങ്കിലും ചട്ടങ്ങൾ കാറ്റിൽ പറത്തിയാണ് ഫുട്ബോൾ മത്സരം സംഘടിപ്പിച്ചതെന്നും പരാതിയുണ്ട്.

ജില്ലാപഞ്ചായത്തിന്റെ അധീനതയിലുള്ള മൈതാനമാണിതെങ്കി ലും നിയമ പ്രകാരമുള്ളയാതൊരു വിധ അനുവാദവും കളിക്ക് വേണ്ടി വാങ്ങിയിട്ടില്ലെന്ന് വിവരാവകാശരേഖളും തെളിയിക്കുന്നു. വിദ്യാലയത്തിന് യാതൊരു വിധ ഉപകാരവും ഉണ്ടായില്ലെന്ന് മാത്രമല്ല പൊതുവേദിയിൽ വച്ച് കാലി പെട്ടി നൽകി കബളിപ്പിക്കുകയും ചെയ്തതിൽ വ്യാപകമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്.

 

 

 

ഡയാലിസിസ് രോഗികൾക്ക് വേണ്ടി പണം കണ്ടെത്തുന്നതിനായി സംഘടിപ്പിച്ച

പരിപാടിയിൽ വ്യാപകമായ പിരിവ് നടക്കുകയും ലക്ഷങ്ങൾ ബാക്കിയാവുകയും ചെയ്തിരുന്നു.

ഈ കണക്കുകളിൽ ക്രമക്കേടുണ്ടെന്ന പരാതിയും കണക്കുകൾ ഓഡിറ്റ് ചെയ്തില്ലെന്ന പരാതിയും

സമൂഹമ മാധ്യമങ്ങളിൽ ഇപ്പോഴും നടക്കുകയാണ്.

അതേസമയം, വിദ്യാലയത്തിന് ഒന്നും നൽകിയില്ല എന്ന വാദം തെറ്റാണെന്നും പുസ്തകം വാങ്ങുന്നതിനായി 15000 രൂപയുടെ ചെക്ക് നൽകിയിട്ടുണ്ടെന്നും ആരവം കൺവീനർ ജംഷീർ കുനിങ്ങാരത്ത് പറഞ്ഞു. എന്നാൽ പരിപാടിക്ക് ഗ്രൗണ്ട് നൽകുമ്പോൾ വാങ്ങുന്ന സെക്യൂരിറ്റി മാത്രമാണിതെന്നും 15000 രൂപയുടെ ചെക്ക് വിദ്യാലയം ഇതുവരെ മാറിയിട്ടില്ലെന്നും

പി.ടി.എ പ്രസിഡൻ്റ് രഞ്ജിത് മാനിയിൽ പ്രതികരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *