രുചികരമായ ലെമൺ റൈസ് തയ്യാറാക്കാം
ആവശ്യമായ ചേരുവകകൾ
വെള്ള ചോറ് 2 കപ്പ്,പിളർന്ന പച്ചമുളക് 4 എണ്ണം, നാരങ്ങ നീര് 2 ടേബിൾ സ്പൂൺ, ഇഞ്ചി കൊത്തിയരിഞ്ഞത് കാൽ ടിസ്പൂൺ, വറ്റൽ മുളക് 2 എണ്ണം, നിലക്കടല, കശുവണ്ടി 1 ടേബിൾ സ്പൂൺ വീതം, കടല പരിപ്പ്, ഉഴുന്ന് പരിപ്പ് 1 ടിസ്പൂൺ വീതം, കടുക്, ജീരകം കാൽ ടീ സ്പൂൺ വീതം, എണ്ണ 1 ടേബിൾ സ്പൂൺ, മഞ്ഞൾ പൊടി 1/2 ടീസ്പൂൺ, കായപ്പൊടി 1 നുള്ള് ഉപ്പ്,
കറിവേപ്പില ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു പാൻ വച്ച് എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ നിലക്കടലയും ,കശുവണ്ടിയും വറുത്ത് മാറ്റുക. അതിന് ശേഷം കടുക്, ജീരകം ഇട്ട് പൊട്ടി കഴിഞ്ഞ് കടല പരിപ്പ്, ഉഴുന്ന് പരിപ്പ് ഇട്ട് മൂപ്പിക്കുക. ഇതിലേക്ക് ഇഞ്ചി ,പച്ചമുളക്, വറ്റൽമുളക്, കറിവേപ്പില ഇട്ട് വഴന്നു വരുമ്പോൾ ,തീ കുറച്ച് വച്ച് മഞ്ഞൾപ്പൊടി,കായപ്പൊടി ,ഉപ്പ് ചേർത്ത് ഇളക്കുക ഇതിലേയക്ക് നാരങ്ങ നീരും ഒഴിച്ച് ഇളക്കിയ ശേഷം ചോറിട്ട് മിക്സ് ചെയ്യുക .കൂടെ നിലക്കടലയും ,കശുവണ്ടിയും ചേർത്തിളക്കി കഴിക്കാം.
തയ്യാറാക്കിയത് –
അർധന, മുട്ടിൽ
Leave a Reply