May 3, 2026

തിരുനെല്ലി ക്ഷേത്രത്തിൽ ബലിതർപ്പണത്തിനുള്ള സൗകര്യം ഒരുക്കണം; ഹിന്ദു ഐക്യവേദി 

0
20240725 170023
By ന്യൂസ് വയനാട് ബ്യൂറോ

തിരുനെല്ലി: ശ്രീ മഹാവിഷ്‌ണു ക്ഷേത്രത്തിൽ ബലിതർപ്പണത്തിന് ഭക്തജനങ്ങൾക്ക് സൗകര്യമൊരുക്കുകയും, വിശ്വാസികളുമായി എത്തുന്ന വാഹനങ്ങൾ അമ്പലം വരെ എത്തുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കുകയും വേണമെന്ന് ഹിന്ദു ഐക്യവേദി. അല്ലാത്ത പക്ഷം പ്രത്യക്ഷസമരത്തിലേക്ക് പോകുമെന്ന് നേതാക്കൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ഈ വരുന്ന ആഗസ്റ്റ് 3 ന് നടക്കുന്ന കർക്കിടക വാവ് ബലിതർപ്പണത്തിന് സംസ്ഥാന വ്യാപകമായും, കർണ്ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിൽ നിന്നും ഭക്തജനങ്ങൾ ക്ഷേത്രത്തിൽ ബലിതർപ്പണത്തിന് എത്താറുണ്ട്.

എന്നാൽ ഭക്തജനങ്ങളുടെ വിശ്വാസത്തിനനുസരിച്ച് പാപനാശിനിയിൽ ബലിതർപ്പണം നടത്താൻ സാധിക്കുന്നില്ല. ഓരോ വർഷവും ഭക്തജന തിരക്ക് കൂടി വരികയാണ്. അതനുസരിച്ചുള്ള അടിസ്ഥാന സൗകര്യം ഏർപ്പെടുത്തേണ്ടതായിട്ടുണ്ട്. കൂടാതെ കഴിഞ്ഞ നാലഞ്ച് വർഷമായി ഗതാഗത കുരുക്കിൻ്റെ പേരുപറഞ്ഞ് കാട്ടിക്കുളത്ത് ഭക്തജനങ്ങൾ വരുന്ന സ്വകാര്യ വാഹനങ്ങൾ തടഞ്ഞു നിർത്തി പകരം അമിത ചാർജ്ജ് ഈടാക്കി കൊണ്ട് കെ.എസ്.ആർ.ടി.സി. ബസ്സുകളിൽ കൊണ്ടു പോകുന്നു, അതും ക്ഷേത്രത്തിൽ നിന്നും കിലോമീറ്റർ ദൂരത്താണ് ഇറക്കി വിടുന്നത്. പ്രായം ചെന്നവരും, രോഗികളും, വികലാംഗരുമായ ഒരുപാട് ഭക്തജനങ്ങൾ വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്.

കഴിഞ്ഞ വർഷം ഈ പ്രശ്‌നം ബന്ധപ്പെട്ടവരുമായി ഹിന്ദു ഐക്യ വേദി നേതാക്കൾ ചർച്ച ചെയ്‌തിരുന്നു. ഇതിനെ തുടർന്ന് ഈ വർഷം അത് പരിഹരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചിരുന്നു. എന്നാൽ പാർക്കിംഗിനു വേണ്ടി ദേവസ്വം ഏറ്റെടുത്ത സ്ഥലത്ത് പാർക്കിംഗ് ഗ്രൗണ്ട് ക്രമീകരിക്കാൻ 15 കോടി രൂപ ചെലവ് വരും. ബദൽ സംവിധാനം ചെയ്യാമെന്നു പറയുന്നുണ്ടെങ്കിലും അത് നടപ്പാകു മെന്ന ഒരു ഉറപ്പും ഇല്ല.

ഈ സാഹചര്യത്തിൽ ഹിന്ദു ഐക്യവേദി ഇതിനൊരു പരിഹാരം എന്നുള്ള നിലയിൽ താഴെ പറയുന്ന നിർദ്ദേശങ്ങൾ മുന്നോട്ടു വെക്കുന്നു:

• കാട്ടിക്കുളത്തു നിന്നും പനവല്ലി വഴിയുള്ള റോഡ് ഉപയോഗിച്ച് വൺവേ സൗകര്യം ഏർപ്പെടുത്തുക.

 

• പാർക്കിംഗിനു വേണ്ടി തിരുനെല്ലി എ.യു.പി.സ്‌കൂൾ ഗ്രൗണ്ടും, നിട്ടറ റോഡും ഉപയോഗപ്പെടുത്തുക.

 

• ഇതിന് പോലീസ് സ്റ്റേഷൻ വഴിയുള്ള റോഡോ നിട്ടറ ലിങ്ക് റോഡോ ഉപയോഗിക്കുക.

 

• അതേപോലെ ബലി കഴിഞ്ഞു വരുന്ന ഭക്ത ജനങ്ങളെ മേൽ പറഞ്ഞ വഴി പ്രകാരം വാഹനം എടുത്ത് വൺവേ സംവിധാനത്തിൽ കൂടി തിരിച്ചു വിടുക.

 

• ബലി കഴിഞ്ഞെത്തുന്ന ഭക്തജനങ്ങൾക്ക് പ്രത്യേകിച്ച് സ്ത്രീകൾക്ക് വസ്ത്രം മാറുന്നതിന്

കൂടുതൽ താൽക്കാലിക ഷെഡുകൾ നിർമ്മിക്കുക.

 

ഇത്രയും കാര്യങ്ങൾ ചെയ്‌താൽ ഭക്തജനങ്ങൾക്ക് സൗകര്യപൂർവ്വം തിരക്കോ ബുദ്ധിമുട്ടോ ഇല്ലാതെ ബലിതർപ്പണം ചെയ്‌തു പോകാൻ സാധിക്കും.ഇതിനു വേണ്ടി ഹിന്ദു ഐക്യവേദിയുടെ ഭാഗത്തുനിന്നും എല്ലാ വിധ സഹായ സഹകരണങ്ങളും ഉണ്ടാവുമെന്ന് ബന്ധപ്പെട്ടവരെ അറിയിക്കുന്നുവെന്നും നേതാക്കൾ വ്യക്തമാക്കി. വാർത്താ സമ്മേളനത്തിൽ ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡൻ്റ് ഇ.കെ. ഗോപി, ജില്ലാ ജനറൽ സെക്രട്ടറി സി.കെ. ഉദയൻ, സംഘടന സെക്രട്ടറി കെ.വി. സനൽകുമാർ എന്നിവർ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *