ബത്തേരിയില്‍ വീണ്ടും തെരുവുനായ ആക്രമണം
ബത്തേരി: ബത്തേരിയില്‍ വീണ്ടും തെരുവുനായ ആക്രമണം. ഇന്ന് രാവിലെ ആറ് പേരെ തെരുവ്നായ കടിച്ചു. ബത്തേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയ ഇവരെ അത്യാഹിത വിഭാഗത്തിലേക്ക് നിർദ്ദേശിച്ചു. കാര്യമായ പരിക്കുകൾ ഇല്ലെന്നാണ് വിവരം. ഇന്നലെയും ബത്തേരി താലൂക്കിൽ തെരുവുനായ ആക്രമണത്തെ തുടർന്ന് എട്ടുപേർ ചികിത്സ തേടിയിരുന്നു. തെരുവ് നായയുടെ ആക്രമണം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ നടപടിയെടുക്കണം എന്നാണ് ജനങ്ങളുടെ ആവശ്യം.
Leave a Reply