ഫാത്തിമ മൈതാനി പാലം ഉദ്ഘാടനം ചെയ്തു
കൽപ്പറ്റ :- കൽപ്പറ്റ നഗരത്തിലെ ഗതാഗത കുരുക്കിന് ഏറെ പരിഹാരമാവുന്ന ഫാത്തിമ മൈതാനി പാലം കൽപ്പറ്റ നഗരസഭ ചെയർമാൻ അഡ്വ. ടി.ജെ. ഐസക് ഉദ്ഘാടനം ചെയ്തു.നഗരസഭയുടെ പ്ലാൻ ഫണ്ടിൽ നിന്നും 68 ലക്ഷം രൂപ ചിലവഴിച്ചാണ് പാലം പണി പൂർത്തീകരിച്ചത്.പാലത്തിൻ്റെ പണി ആരംഭിച്ച് ഒരു വർഷത്തിനകം തന്നെ പണി പൂർത്തീകരിക്കാൻ കഴിഞ്ഞത് നഗരസഭ ഭരണ സമിതിക്ക് നേട്ടമായി. നഗരത്തിലെ വിവിധ പ്രദേശങ്ങളിലേക്കുള്ള കാരാപ്പുഴ കുടിവെള്ള പദ്ധതിയുടെ വലിയ സപ്ലൈ പൈപ്പുകൾ മാറ്റി സ്ഥാപിക്കേണ്ടി വന്നതിനാലും, പാലത്തിൻ്റെ ഫൗണ്ടേഷൻ സ്ഥാപിക്കേണ്ട സ്ഥലത്ത് പാറയായത് മൂലവും പണികൾ മുടങ്ങുമെന്ന ഘട്ടത്തിൽ അത്തരം പ്രതിസന്ധികളെ അതിജീവിച്ചാണ് പാലം പണി നിശ്ചിത സമയത്തിനകം പൂർത്തീകരിച്ചത്. 30 വർഷത്തിലേറെ പഴക്കമുള്ള പാലം അപകടാവസ്ഥയിലായതിനെ തുടർന്നാണ് പാലം പുനർനിർമിക്കാൻ ഭരണ സമിതി തീരുമാനമെടുത്തത്. കോഴിക്കോട് ഗവ: എഞ്ചിനീയറിംഗ് കോളേജിലെ അസേസിയേറ്റ് പ്രൊഫസർ ഡോ. പി.ജി. ദിലീപ് കുമാറാണ് പാലത്തിൻ്റെ സെട്രക്ച്ചറൽ ഡിസൈൻ നടത്തിയത്.ചടങ്ങിന് നഗരസഭ വൈസ് ചെയർപേഴ്സൺ സരോജിനി ഓടമ്പത്ത് അധ്യക്ഷത വഹിച്ചു.നഗരസഭാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കേയം തൊടി മുജീബ്, ആയിഷ പള്ളിയാലിൽ, അഡ്വ. എ.പി. മുസ്തഫ, സി.കെ. ശിവരാമൻ, കൗൺസിൽമാരായ ശരീഫ ടീച്ചർ, കമറുദ്ദീൻ, നഗരസഭ സെക്രട്ടറി അലി അഷ്ഹർ, എഞ്ചിനീയർ മുനവ്വർ , പാർട്ടി പ്രതിനിധികളായ പി.പി. ആലി, റസാഖ് കൽപ്പറ്റ, പി.കെ. അബു, നൗഷാദ് തുടങ്ങിയവർ സംസാരിച്ചു.നഗരസഭ കൗൺസിലർമാർ, ഉദ്യോഗസ്ഥർ, രാഷ്ട്രീയ പൗരപ്രമുഖർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു





Leave a Reply