കാറിടിച്ച് റോഡിൽ തെറിച്ചു വീണ സ്ത്രീയെ തിരിഞ്ഞു നോക്കാതെ കടന്നുകളഞ്ഞയാളെ പിടികൂടി
തൊണ്ടര്‍നാട്: കാറിടിടിച്ച് റോഡിൽ തെറിച്ചു വീണ സ്ത്രീയെ തിരിഞ്ഞു നോക്കാതെ കടന്നു കളഞ്ഞയാളെ പിടികൂടി. മാക്കിയാട് കാരക്കുന്നെൽ വീട്ടിൽ സനു (31)വിനെയാണ് തൊണ്ടർനാട് പോലീസ് പിടികൂടിയത്. വെള്ളിയാഴ്ച്ച വൈകീട്ടോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. മകനെ ട്യൂഷ്യൻ സെന്ററിലാക്കി തിരികെ വീട്ടിലേക്ക് പോകും വഴി കുഞ്ഞോം ഭാഗത്ത് നിന്നും അമിത വേഗതയിലെത്തിയ കാർ പിറകിൽ നിന്നും ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചു വീണ പരാതിക്കാരിയെ തിരിഞ്ഞു നോക്കാതെ ഇയാൾ കാർ വേഗതയിൽ തന്നെ ഓടിച്ചു പോകുകയായിരുന്നു. അപകടത്തിൽ പരാതിക്കാരിക്ക് നിസ്സാര പരിക്കേറ്റു. അപകടം വരുത്തിയ കെ എൽ 11 വൈ 1110 നമ്പർ കാറും പോലീസ് കസ്റ്റഡിയിലെടുത്തു.





Leave a Reply