June 5, 2026

അശാസ്ത്രീയമായ അക്കാദമിക് കലണ്ടര്‍ കുട്ടികൾക്ക് നേരെയുള്ള അടിച്ചേൽപ്പിക്കൽ; ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍

0
Img 20240728 Wa01212
By ന്യൂസ് വയനാട് ബ്യൂറോ

 

കല്‍പ്പറ്റ:അശാസ്ത്രീയമായ അക്കാദമിക് കലണ്ടര്‍ അടിച്ചേല്‍പ്പിച്ച് കുട്ടികള്‍ക്ക് അര്‍ഹതപ്പെട്ട അവധി ദിനങ്ങള്‍ കവര്‍ന്നെടുത്ത് പഠനാനുബന്ധ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തുന്ന സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ പ്രസ്താവിച്ചു. പൊതുവിദ്യാഭ്യാസ മേഖലയില്‍ അസ്വസ്ഥതകള്‍ സൃഷ്ടിക്കുന്ന സര്‍ക്കാര്‍ നിലപാടിനെതിരെ സംയുക്ത അധ്യാപക സമിതി ജില്ലാ കമ്മിറ്റി നടത്തിയ പ്രതിഷേധ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

 

 

അധ്യാപകര്‍ക്കും ജീവക്കാര്‍ക്കും ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ ഓരോന്നായി സര്‍ക്കാര്‍ ഇല്ലാതാക്കുകയാണ്. പരിഷ്‌കരിച്ച പാഠപുസ്തങ്ങള്‍ ആവശ്യത്തിന് ലഭ്യമാക്കുന്നില്ല. സര്‍ക്കാര്‍ സൃഷ്ടിച്ച പ്രതിസന്ധി മൂലം പൊതുവിദ്യാലയങ്ങളില്‍ നിന്നും കുട്ടികള്‍ കൊഴിഞ്ഞു പോകുന്നു. സ്‌കൂള്‍ ഒളിംപിക്‌സ് നടത്തുമെന്ന് പ്രഖ്യാപിച്ച ശേഷം വിദ്യാലയങ്ങളിലെ കായിക അധ്യാപക തസ്തികകള്‍ നഷ്ടപ്പെടുത്തുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്.എല്‍.പി, ഹയര്‍ സെക്കണ്ടറി വിഭാഗങ്ങളില്‍ കായികാധ്യാപക തസ്തികകള്‍ അനുവദിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം.

 

ഷാജു ജോണ്‍ അധ്യക്ഷനായി. നിസാര്‍ കമ്പ, ടി എം അനൂപ്, പി കെ ജാഫര്‍, ഡോ പി.അബ്ദുള്‍ ജലീല്‍, ഇ.ടി.റിഷാദ്, ഇ എം ഷെരീഫ്., സിജോ കെ.പൗലോസ്, ബിജു മാത്യു,, ടി.എന്‍ സജിന്‍, കെ. മുഹമ്മദ് ബഷീര്‍, എം. അശോകന്‍ ,കെ ഷാനവാസ്, പി. നിസാമുദ്ദീന്‍, ഹഫീസ് റഹ്മാന്‍, എം. നാസര്‍, പി.എം ജൗഹര്‍ എന്നിവര്‍ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *