ആലാറ്റിൽ തോടിന് കുറുകെയുള്ള കലുങ്കിലും റോഡിലും വെള്ളം കയറി ഗതാഗതം തടസ്സം
ആലാറ്റിൽ: പഞ്ചായത്തിലെ 21-22 വാർഡുകളുടെ അതിർത്തിയിലുള്ള ആലാറ്റിൽ തോിന് കുറുകെയുള്ള കലുങ്കിലും റോഡിലും വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. ആലാറ്റിൽ ചപ്പുകട കവലക്ക് സമീപമുള്ള ഈ കലുങ്കിലൂടെയാണ് വട്ടോളി ഭാഗത്തു നിന്നുള്ള നിരവധി വിദ്യാർത്ഥികളും നാട്ടുകാരും സഞ്ചരിക്കുന്നത്. ഈ കലുങ്കിന്റെ അടി ഭാഗം കോൺക്രീറ്റ് ഇളകി പോയി അപകടവസ്ഥയിലാണ്. ആയതിനാൽ ഭാരം കയറ്റിയ വാഹനങ്ങൾ നിരോധിച്ചുകൊണ്ട് മുൻപ് ഇവിടെ പഞ്ചായത്ത് ബോർഡ് സ്ഥാപിച്ചിരുന്നു.
മഴ കാലത്ത് കൈ വരി ഇല്ലാത്തതും അപകടവാസ്ഥയിൽ ആയതുമായ പാലത്തിലൂടെയുള്ള വിദ്യാർത്ഥികൾ അടക്കമുള്ളവരുടെ യാത്ര നാട്ടുകാരുടെയും മാതാപിതാക്കളുടെയും നെഞ്ചിടിപ്പിക്കുന്നതാണ്. മുൻപ് ഇതിനെക്കുറിച്ചു വാർത്തകൾ വരികയും നിരവധി തവണ അധികാരികളുടെ ശ്രദ്ധയിൽ പെടുത്തിയെങ്കിലും ഇതുവരെ ഒരു നടപടിയും ആയിട്ടില്ല. എത്രയും വേഗം ഈ കലുങ്ക് പുനർ നിർമ്മിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Leave a Reply