സംസ്ഥാന ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ; കേണിച്ചിറക്ക് അഭിമാനമായി എലേനദീപ്തി അനില്‍
കേണിച്ചിറ: ഷൂട്ടിംഗിൽ മികച്ച നേട്ടവുമായി എലേനദീപ്തി അനില്‍. പാലക്കാട് വച്ച് നടന്ന സംസ്ഥാന ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ 10 മീറ്റർ എയർ റൈഫിൾ രണ്ട് സ്വർണ്ണവും രണ്ട് വെള്ളിയും കരസ്ഥമാക്കി കേണിച്ചിറ സ്വദേശി എലേന ദീപ്തി. കേണിച്ചിറ സ്വദേശിയായ അനിൽ വർഗ്ഗീസിൻ്റെയും പൂതാടി ഗവൺമെന്റ് യു പി സ്കൂൾ കായികാദ്ധ്യാപിക ദീപ്തിയുടേയും മകളാണ്. കൽപറ്റ കൈനാട്ടി ഷൂട്ടിംഗ് റെയിഞ്ചിൽ പോൾസൺന്റെയും മനോജ് ഐസക്കിന്റെയും കീഴിലാണ് പരിശീലനം നടത്തുന്നത്. അനിയൻ സബ്ജൂനിയർ ജില്ലാ ഫുഡ്ബോൾപ്ലെയർ ജോഹാൻ അനിൽ.





Leave a Reply