കൽപ്പറ്റയെ മറന്ന് വിനോദ സഞ്ചാരികൾ
കൽപ്പറ്റ: പ്രകൃതി ഭംഗി കൊണ്ടും കാലാവസ്ഥ കൊണ്ടും, തന്നതായ നാടിന്റെ ചരിത്രവും സംസ്ക്കാരവും പേറുന്ന പശ്ചിമഘട്ട മലനിരകൾക്കിടയിൽ സ്ഥിതി ചെയ്യുന്ന വിനോദസഞ്ചാരികളുടെ ഇഷ്ട്ട ഇടമാണ് വയനാട്. കൂടാതെ കർണാടകയുമായും തമിഴ്നാടുമായും അതിർത്തി പങ്കിടുന്ന ഇവിടേക്ക് നിരവധി സഞ്ചാരികളാണ് എത്തുന്നത്. അതിൽ ഏറെയും സഞ്ചാരികൾ കടന്ന് പോയികൊണ്ടിരുന്നത് വയനാടിന്റെ ഹൃദയഭാഗമായ കൽപ്പറ്റ വഴി ആയിരുന്നു. വയനാട്ടിലേക്ക് എത്തുന്നവർക്ക് എവിടെ നിന്നും എളുപ്പത്തിൽ എത്താവുന്ന ഒരിടമാണ് കൽപ്പറ്റ. കൽപ്പറ്റ താണ്ടിയാണ് ആളുകൾ മറ്റിടങ്ങളിലേക്ക് പോയ്കൊണ്ടിരുന്നത്.
എന്നാൽ ഇന്ന് സ്ഥിതി വിപരീതമാണ്. മറ്റു ജില്ലകളിൽ നിന്നും സംസ്ഥാനങ്ങളിൽ നിന്നും വയനാട് കാണാൻ എത്തുന്നവർ മിക്കവരും ഇന്ന് കൽപ്പറ്റ തൊടാതെയാണ് വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് പോകുന്നത്. സഞ്ചാരികൾ മിക്കപ്പോഴും ലക്കിടി വ്യൂ പോയ്ന്റും വൈത്തിരി പാർക്കും കണ്ട് പടിഞ്ഞാറത്തറയ്ക്കോ അല്ലെങ്കിൽ മേപ്പാടിക്കോ വഴിമാറി പോവുകയാണ്. കൽപ്പറ്റ വഴിയുള്ള സഞ്ചാരം മിക്കപ്പോഴും ആളുകൾ ഒഴിവാക്കുന്നത് പതിവായിരിക്കുകയാണ്. കൽപ്പറ്റയിൽ വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ ഇല്ലാത്തതും, ദിനംപ്രതി വർധിച്ചു വരുന്ന ഗതാഗത നിയന്ത്രണവും, പഴയ ബസ്സ് സ്റ്റാൻഡിന്റെ ശോചനീയാവസ്ഥയും, ടൗണിലെ അഴുക്ക് ചാലുകളിൽ നിന്നും ദുർഗന്ധം വമിക്കുന്നതും ആളുകൾ കൽപ്പറ്റയെ മാറ്റി നിർത്തുന്നതിന് കാരണമായിട്ടുണ്ട്.
റിപ്പോർട്ട്- പി സി അമൃത
Leave a Reply