September 8, 2024

ശമ്പളം നിര്‍ബന്ധപൂര്‍വ്വം പിടിക്കുന്നതില്‍ സഹകരിക്കില്ല. സി. എം. ഡി. ആര്‍. എഫില്‍ സംഭാവന നല്‍കും : എന്‍ ജി ഒ അസോസിയേഷന്‍

0
20240824 175650

 

കല്‍പ്പറ്റ :വയനാട് ദുരിതാശ്വാസ ഫണ്ടില്‍ ജീവനക്കാര്‍ നല്‍കേണ്ട സംഭാവന നിര്‍ബന്ധമല്ലെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ പറയുമ്പോഴും ഓഫിസ് മേധാവികള്‍ വഴി സംഭാവന നിര്‍ബന്ധമാക്കുന്നതില്‍ പ്രതിഷേധിച്ച് സമ്മതപത്രം കൊടുക്കില്ലെന്ന് എന്‍ ജി ഒ അസോസിയേഷന്‍ കല്‍പ്പറ്റ ബ്രാഞ്ച് വാര്‍ഷിക സമ്മേളനം തീരുമാനിച്ചു. ജീവനക്കാര്‍ക്ക് അവരുടെ സാമ്പത്തിക സ്ഥിതി അനുസരിച്ച് സാധിക്കുന്ന തുക സംഭാവന നല്‍കുവാന്‍ സാധിക്കും വിധം ഉത്തരവ് ഭേദഗതി ചെയ്ത് ഇറക്കുന്നില്ലെങ്കില്‍ സാലറി നിര്‍ബന്ധപൂര്‍വ്വം പിടിക്കുന്നതില്‍ സഹകരിക്കേണ്ടന്നും, ഒരോ ജീവനക്കാരനും അവരുടെ കഴിവിന് അനുസരിച്ച് CMDRF ലേക്ക് സംഭാവന നല്‍കി സഹകരിക്കാനും എന്‍ ജി ഒ അസോസിയേഷന്‍ തീരുമാനിച്ചു. വയനാട് പുനരധിവാസ പദ്ധതിയിന്‍ അഞ്ച് വിടുകള്‍ നിര്‍മ്മിച്ച് നല്‍കാനുള്ള സംസ്ഥാന കമ്മിറ്റി തിരുമാനത്തിന് എല്ലാ വിധ പിന്തുണയും നല്‍കും. ബ്രാഞ്ച് പ്രസിഡണ്ട് ബെന്‍സി ജേക്കബ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് രാജേഷ് ഖന്ന സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് ജി.എസ് ഉമാശങ്കര്‍ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറിമാരായ എം.പി ഷനിജ്, രാകേഷ് കമല്‍, സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പര്‍മാരായ ഹനീഫ ചിറക്കല്‍, കെ. എ മുജീബ്, ജില്ലാ പ്രസിഡണ്ട് മോബിഷ് ജില്ലാ സെക്രട്ടറി പി. ജെ ഷൈജു, ട്രഷറര്‍ കെ.ടി ഷാജി, സംസ്ഥാന കമ്മിറ്റി അംഗം ആര്‍ ചന്ദ്രശേഖരന്‍, ജില്ലാ ഭാരവാഹികളായ ആര്‍, രാം പ്രമോദ്, സി. ജി ഷിബു, സി.കെ ജിതേഷ്, അനില്‍കുമാര്‍, കെ രതീഷ് കുമാര്‍ , പി ടി. സന്തോഷ്,ശശിധരക്കുറുപ്പ്, ജെയിംസ് കുര്യന്‍, കെ ജി വേണു, പ്രജീഷ് കെ.എസ് എന്നിവര്‍ പ്രസംഗിച്ചു: പുതിയ ഭാരവാഹികളായി ബെന്‍സി ജേക്കബ് (പ്രസിഡന്റ് ) ജെയിംസ് കുര്യന്‍ (സെക്രട്ടറി ) കെ രമേശ് (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *