കുട്ടികള്‍ക്ക് സൈക്കിള്‍ വിതരണം ചെയ്തു
കൽപ്പറ്റ : മുണ്ടക്കൈ – ചൂരല്‍മല പ്രകൃതി ദുരന്തം അതിജീവിച്ച കുട്ടികള്‍ക്കുള്ള സൈക്കിളുകള്‍ റവന്യൂ വകുപ്പ് മന്ത്രി കെ രാജന് കൈമാറി. കാലടി സ്വദേശികളുടെ സൗഹൃദ കൂട്ടായ്മയാണ് സൈക്കിള്‍ നല്‍കിയത്.8,11,16 വയസിന് താഴെ പ്രായമുള്ള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി 27 സൈക്കിളുകളാണ് ഇവര്‍ നല്‍കിയത്. ഈ സൈക്കിളുകള്‍ മന്ത്രി കെ രാജന്‍ കുട്ടികള്‍ക്ക് വിതരണം ചെയ്തു. കല്‍പ്പറ്റയില്‍ നടന്ന പരിപാടിയില്‍ സി.പി.ഐ ജില്ലാ സെക്രട്ടറി ഇ.ജെ ബാബു,സൗഹൃദ കൂട്ടായ്മ അംഗങ്ങളായ ഷിഹാബ് പറേലി, ഷമീര്‍ കാലടി, ജോണ്‍സണ്‍ കന്നപ്പിള്ളി, പി.എ അനീഷ്, ബൈജു പറപ്പിള്ളി, വിനീഷ് നദാലിയ എന്നിവര്‍പങ്കെടുത്തു





Leave a Reply