500 ഗ്രാം കഞ്ചാവുമായി മധ്യവയസ്‌ക്കനെ പിടികൂടി
പെരിക്കല്ലൂര്‍: ഓണം സ്‌പെഷ്യല്‍ ഡ്രൈവിനോട് അനുബന്ധിച്ച് കേരള എക്സൈസ് മൊബൈല്‍ ഇന്റര്‍വെന്‍ഷന്‍ യൂണിറ്റ് സംഘവും, വയനാട് ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ പി.ജി രാധാകൃഷ്ണനും സംഘവും പെരിക്കല്ലൂരില്‍ നടത്തിയ സംയുക്ത പരിശോധനയില്‍ 500 ഗ്രാം കഞ്ചാവുമായി മധ്യവയസ്‌ക്കനെ അറസ്റ്റ് ചെയ്തു. കോഴിക്കോട് പയ്യാനക്കല്‍ കൊടിയാങ്ങള്‍ വീട്ടില്‍ ഫിറോസ് (47) ആണ് അറസ്റ്റിലായത്. എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ സി.ഡി സാബു, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സനൂപ് എം.സി, സുമേഷ് വി.എസ്, അര്‍ജുന്‍.കെ, ഷിന്റോ സെബാസ്റ്റ്യന്‍, ബാബു ആര്‍ .സി, സിവില്‍ എക്‌സൈസ് ഡ്രൈവര്‍ അന്‍വര്‍ സാദത്ത് തുടങ്ങിയവരും പരിശോധനാ സംഘത്തില്‍ ഉണ്ടായിരുന്നു.





Leave a Reply