രഞ്ജിത്തിൻ്റെ റിസോട്ടിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം
കൽപ്പറ്റ : ലൈംഗികാരോപണ വിധേയനായ സംവിധായകനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വയനാട് തൃക്കേപ്പറ്റയിലെ റിസോർട്ടിലെത്തിയ രഞ്ജിത്തിനെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഉപരോധിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ഹർഷൽ കോന്നാടന്റെ നേതൃത്വത്തിലായിരുന്നുഉപരോധ സമരം.യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജഷീർ പള്ളിവയൽ , യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൽ മുത്തലിബ്, നിയോജകമണ്ഡലം സെക്രട്ടറി സുഹൈൽ കമ്പളക്കാട്,കെ എസ് യൂ ജില്ലാ വൈസ് പ്രസിഡന്റ് മുബാരീഷ് ആയ്യാർ,നാരായണൻ കോളേരി,ശിഹാബ് അരപ്പറ്റ,കമറുദ്ധീൻ മാൻകുന്ന് തുടങ്ങിയവർ നേതൃത്വം നൽകി





Leave a Reply