157 ഗ്രാം കഞ്ചാവുമായി യുവാക്കൾ പിടിയിൽ
ബാവലി: വയനാട് ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സേനാംഗങ്ങളും, തിരുനെല്ലി പോലീസ് സബ് ഇൻസ്പെക്‌ടർ ടി.കെ മിനിമോളും സംഘവും സംയുക്തമായി ബാവലിയിൽ വെച്ച് നടത്തിയ വാഹനപരിശോധനയിൽ രണ്ട് വ്യത്യസ്ത കേസുകളിലായി 157 ഗ്രാം കഞ്ചാവുമായി രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്‌തു. കാട്ടിക്കുളം പുളിമൂട് കുന്ന് ഭാഗത്ത് ചില്ലറ വിൽപ്പനക്കായി കൊണ്ടുവന്ന 107 ഗ്രാം കഞ്ചാവുമായി പനവല്ലി പുളിമൂട്കുന്ന് മണപ്പുറത്ത് വീട്ടിൽ എംഎം നിധീഷ് (29), 50 ഗ്രാമോളം കഞ്ചാവുമായി കുന്ദമംഗലം അംബേദ്കർ കൊടക്കോടി വീട്ടിൽ അബ്രഹാം (23) എന്നിവരാണ് പിടിയിലായത്. സീനിയർ സിവിൽ പോലീസ് ഓഫീസർ മനു ജോസഫ്, സി പി ഒ ഹരീഷ് തുടങ്ങിയവരും പോലീസ് സംഘത്തിലുണ്ടായിരുന്നു. ഓണത്തിന് മുന്നോടിയായി അതിർത്തികളിലും മറ്റും പോലീസ് കർശന നിരീക്ഷണമാണ് നടത്തി വരുന്നത്.
Leave a Reply