April 17, 2026

ഓപ്പറേഷന്‍ ‘ഡി ഹണ്ട്’: എം . ഡി.എം.യുമായി ഒരാള്‍ അറസ്റ്റില്‍- എട്ട് ദിവസത്തിനുള്ളില്‍ 76 കേസുകള്‍, 78 പേര്‍ പിടിയില്‍

0
Img 20240827 185243
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: ലഹരിമരുന്ന് ഉപയോഗവും വില്‍പ്പനയും തടയുന്നതിനായുള്ള ‘ഓപ്പറേഷന്‍ ഡി ഹണ്ടി’ന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ എം.ഡി.എം.യുമായി ഒരാളെ പിടികൂടി. കോഴിക്കോട്, കുറുവാറ്റൂര്‍പറമ്പില്‍, പിലാത്തോട്ടത്തില്‍ വീട്ടില്‍ ആര്‍. സൂരജ്(27) നെയാണ് വൈത്തിരി പോലീസ് പിടികൂടിയത്.

തിങ്കളാഴ്ച വൈകിട്ടോടെ ലക്കിടിയില്‍ വാഹന പരിശോധനക്കിടെയാണ് 0.43 ഗ്രാം എം.ഡി.എം.എയുമായി ഇയാള്‍ പിടിയിലായത്.

 

എട്ട് ദിവസത്തിനുള്ളില്‍ ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി 76 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. വില്‍പ്പനക്കായി എം.ഡി.എം.എ, കഞ്ചാവ് എന്നിവ സൂക്ഷിച്ചതിനും കഞ്ചാവ് നിറച്ച ബീഡി വലിച്ചതിനുമടക്കം 78 പേരെയാണ് ഇതുവരെ പിടികൂടിയത്. 14.72 ഗ്രാം എം.ഡി.എം.എയും, 666.84 ഗ്രാം കഞ്ചാവും, 57 കഞ്ചാവ് നിറച്ച ബീഡികളുമാണ് ഇതുവരെ പിടിച്ചെടുത്തത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *