വയനാട് പ്രകൃതിദുരന്തത്തിൽ ആധാര എഴുത്ത് അസോസിയേഷൻ്റെ കൈത്താങ്ങ്
കൽപ്പറ്റ: പ്രകൃതി ദുരന്തത്തിൽ അകപ്പെട്ട് ജീവൻ നഷ്ടപ്പെട്ട ആധാരം എഴുത്ത് അസോസിയേഷൻ അംഗമായ ശ്രീനിവാസൻ്റെയും മകൻ ശ്രീലേഷിൻ്റെയും കുടുംബത്തെ സംരക്ഷിക്കുവാൻ ഇന്ന് കൽപ്പറ്റയിൽ ചേർന്ന ജില്ലാ ജനറൽ ബോഡിയിൽ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. സംസ്ഥാന പ്രസിഡൻ്റ് ഇന്ദു കലാധരൻ പരിപാടി ഉദ്ഘാടനം ചെയ്തു.
സംസ്ഥാന ജനറൽ സെകട്ടറി എ. അൻസാർ സംഘടനാ തീരുമാനങ്ങൾ വിശദീകരിച്ചു. സംസ്ഥാന സെക്രട്ടറി പി.മധു ആലപ്പുഴ, കെ.സുനിൽ കാസർഗോഡ് , എ .അബ്ദുൾ അസീസ് ഹാജി എന്നിവർ സംസാരിച്ചു. ജില്ലാ പ്രസിഡൻ്റ് ടി.ആരീഫ് തണലോട്ട് അധ്യക്ഷത വഹിച്ചു.
എസ്. സനത്ത് കുമാർ , പി. പരമേശ്വരൻ നായർ പി.എം തങ്കച്ചൻ , കെ.ടി. രാഗിണി എന്നിവർ സംസാരിച്ചു.
Leave a Reply