April 16, 2026

വയനാട് ദുരന്തം എന്ന് പറയുന്നത് അവസാനിപ്പിക്കണം: എൻ വൈ സി

0
Img 20240828 143343
By ന്യൂസ് വയനാട് ബ്യൂറോ

കല്പറ്റ : ചൂരൽമല, മുണ്ടക്കൈ ദുരന്തം അങ്ങേയറ്റം ദുഃഖകരമാണ്.  എന്നാൽ ഈ ദുരന്തത്തെ വയനാട് ദുരന്തം, വയനാട് പുനരധിവാസം എന്ന രീതിയിൽ പറയുന്നത്, ടൂറിസത്തെ ആശ്രയിച്ചു ജീവിക്കുന്ന റിസോർട് ഹോംസ്റ്റേ, ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ്, അതുമായി ബന്ധപ്പെട്ട് കഴിയുന്ന ആയിരക്കണക്കിന് ആളുകൾക്ക് ഗുരുതരമായ പ്രതിസന്ധി ഉണ്ടാക്കുന്നുണ്ട്. വയനാടിന്റെ ചെറിയ ഒരു പ്രദേശത്ത് നടന്ന ഒരു സംഭവത്തെ വയനാട് ജില്ലയെ ഒന്നടങ്കം ചേർത്ത് പറയുന്നത് ഖേദകരമായ കാര്യമാണ്.

എൻ സി പി (എസ്) സംസ്ഥാന സെക്രട്ടറി കെ ബി പ്രേമാനന്ദൻ ഉദ്ഘാടനം ചെയ്തു. ജോയ് പോൾ അധ്യക്ഷനായി. എ കെ രവി, അഡ്വ :കെ യു ബേബി, റഫീഖ് ബത്തേരി, ബാലൻ മാനന്തവാടി ടോണി ജോൺ, ജോഷി ജോസഫ്, അബു കോളിയാടി, നിതീഷ് പുൽപള്ളി തുടങ്ങിയവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *