ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടലിൽ ദുരിതബാധിത കുടുംബങ്ങൾക്കുള്ള പാനൂർ ജാമിഅ സഹ്‌റ സ്ഥാപനങ്ങളുടെ സഹായങ്ങൾ കൈമാറി
കൽപ്പറ്റ : ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടലിൽ ദുരിതബാധിത കുടുംബങ്ങൾക്കുള്ള പാനൂർ ജാമിഅ സഹ്‌റ സ്ഥാപനങ്ങളുടെ സഹായങ്ങൾ കൈമാറി.
കൽപ്പറ്റയിൽ വച്ച് നടന്ന ചടങ്ങിൽ കൽപ്പറ്റ എം.എൽ.എ അഡ്വക്കേറ്റ് ടി. സിദ്ധിഖ് സഹായങ്ങൾ കൈമാറി. ജാമിഅ സഹ്‌റ ചെയർമാൻ സയ്യിദ് മുഹമ്മദ് മഖ്ധൂം ബുഹാരി തങ്ങൾ അധ്യക്ഷത വഹിച്ചു. രണ്ടു കുടുംബങ്ങൾക്ക് ഓട്ടോറിക്ഷയും ഓട്ടോ ജീവനക്കാരായ 29 കുടുംബങ്ങൾക്ക് ധനസഹായവും ആണ് നൽകിയിരിക്കുന്നത്. സഹ്‌റ സി എഫ് ഒ സലീം മുട്ടിൽ, അബ്ദുൽ മുത്തലിബ് വി കെ, മഞ്ചൂർ കെ പി പാനൂർ, മുഹമ്മദ് അലി വയനാട്, ചൂരൽമല സംയുക്ത ഓട്ടോ യൂണിയൻ പ്രസിഡന്റ് നിഷാദ്, സെക്രട്ടറി ഇബ്രാഹിം കുട്ടി ജുനൈദ് തുടങ്ങിയവർ പങ്കെടുത്തു.
Leave a Reply