April 16, 2026

വയനാട് ടുറിസം തകർച്ചയുടെ വക്കിൽ 

0
Img 20240828 160622
By ന്യൂസ് വയനാട് ബ്യൂറോ

മേപ്പാടി: ചൂരൽ മല,മുണ്ടകൈ ഉരുൾപൊട്ടലുമായ ബന്ധപ്പെട്ട് പത്ര, ദൃശ്യ, നവ മാധ്യമംങ്ങളിൽ വയനാട്ടിൽ ഒന്നാകെ നാശം സംഭവിച്ചു എന്ന രീതിയിൽ വാർത്ത വന്നതിന്റെ അടിസ്ഥാനത്തിലും വയനാടിലെ ധാരാളം ടുറിസ്റ്റ് കേന്ദ്രങ്ങൾ അടച്ചിട്ടതിനാലും ടൂറിസ്റ്റുകളുടെ വരവ് തീരെ ഇല്ലാതായി.

വയനാട്ടിൽ ടുറിസ്റ്റ് കേന്ദ്രങ്ങൾക്ക് ചുമത്തിയ അനാവശ്യ നിയന്ത്രണംങ്ങൾ പിൻവലിക്കുകയും എല്ലാ ടൂറിസ്റ്റ് കേന്ദ്രങ്ങളും തുറന്നു പ്രവർത്തിക്കുകയും ചെയ്യണമെന്ന് കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി മാനന്തവാടി ഏറിയാസംഘടനാ ശില്പശാല ആവശ്യപ്പെട്ടു.

സംസ്ഥാനകമ്മറ്റി അംഗം ഇഖ്പാൽ ഉദ്ഘാടനം ചെയ്തു. കെ.പി.ശ്രീധരൻ അദ്യക്ഷതവഹിച്ചു. എം. ആർ. സുരേഷ് റിപ്പോർട്ട് അവതരിപ്പിച്ചു. പി. പ്രസന്നകുമാർ, പ്രസാദ് കുമാർ, കെ.ജി.സുനിൽ, കെ.എം.അബ്ദുൾ സലീം പ്രസംഗിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *