May 6, 2026

ചൂരൽമല , വിലങ്ങാട് ദുരന്തബാധിതർക്ക് കേന്ദ്ര സഹായം ഉടൻ പ്രഖ്യാപിക്കണം ; കേരള കോൺഗ്രസ്

0
20240829 162919
By ന്യൂസ് വയനാട് ബ്യൂറോ

 

കൽപ്പറ്റ : പ്രധാനമന്ത്രിയും കേന്ദ്ര മന്ത്രിമാരും ചൂരൽമല ദുരന്ത ഭൂമിയിൽ ഹെലികോപ്റ്റിലും മറ്റും റോന്ത് ചുറ്റി പോയതല്ലാതെ നാളിതു വരെയായി യാതൊരു വിധത്തിലുള്ള സഹായവും പ്രഖാപിചിട്ടില്ല .കൃഷിയും കൃഷിഭൂമിയും, കിടപ്പാടവും, ഉപജീവന മാർഗ്ഗവും നഷ്ടപ്പെട്ടവർക്ക് സ്ഥിരമായ പുനരധിവാസവും, ജീവനോപാധികളും ഉടനെ പ്രഖ്യാപിച്ച് അവരെ ജീവിതത്തിലേക്ക് തിരികെ എത്തിക്കാനുള്ള ശ്രമങ്ങൾ ആണ് സർക്കാരിൻ്റെ ഭാഗത്ത് നിന്ന് ഉണ്ടാകേണ്ടത് ബാങ്ക് ലോണുകൾക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചതുകൊണ്ട് മാത്രം യാതൊരു ഗുണവുമില്ല അവർ എടുത്ത എല്ലാതരം ലോണുകളും എഴുതി തള്ളുകയും പലിശ രഹിത വായ്പ പുതിയതായി അനുവദിക്കുകയും വേണമെന്ന് കേരള കോൺഗ്രസ്, (ജോസഫ്)നെൻമേനി പഞ്ചായത്ത് കൺവൻഷൻ ആവിശ്യപ്പെട്ടു. യോഗത്തിൽ ടി.എ. ജോസഫ് അദ്ധ്യഷത വഹിച്ചു. ജോസഫ് കളപ്പുരക്കൽ, അഡ്വ. കെ.ടി. ജോർജ്, ജിതേഷ് കുര്യാക്കോസ്, ബിജു ഏലിയാസ് കെ.യു. റോബർട്ട് , സ്റ്റീഫൻ സാജു, കെ. സലിം, സി.എ. രാജു ,കെ എ . വർഗ്ഗീസ്, തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി ടി.എ. ജോസഫ്, പ്രസിഡണ്ട്. പി.സി.ജോസഫ്, വൈ പ്രസിഡണ്ട് , കെ.സലിം. സെക്രട്ടറി. സി.എ.രാജു ട്രഷറർ, ഷിനു കെ.എം യൂത്ത് ഫ്രണ്ട് പ്രസിഡന്റ് എന്നിവരെ തിരഞ്ഞെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *