September 9, 2024

കാട്ടാനയുടെ ആക്രമണം: ബൈക്ക് യാത്രികന് പരിക്ക് 

0
Img 20240830 134200

പുൽപ്പള്ളി: കാട്ടാനയുടെ മുന്നിൽപ്പെട്ട ബൈക്ക് യാത്രികൻ രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ബൈക്ക് മറിഞ്ഞു വീണ് പരിക്കേറ്റു. പനമരം പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ കുറുവാ ചെറിയാമല ഉന്നതിയിലെ അജേഷിനാണ് പരിക്കേറ്റത്.

ഇന്ന് രാവിലെ ജോലിക്ക് പോകവേ ചേകാടി – പാക്കം റോഡിൽ കുറുവാ ജംഗ്ഷനിൽ വെച്ചായിരുന്നു സംഭവം. അപ്രതീക്ഷിതമായി തൊട്ടു മുന്നിൽ കാട്ടാനയെ കണ്ടപ്പോൾ ബൈക്ക് നിർത്താൻ ശ്രമിക്കവെ മറിഞ്ഞു വീണതിനെ തുടർന്നാണ് പരിക്കേറ്റത്. പുറകിലായി വന്ന ഓട്ടോറിക്ഷ ഡ്രൈവർ സുരേഷിന്റെ നേതൃത്വത്തിൽ അജേഷിനെ പുൽപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അജേഷിൻ്റെ കാലുകൾക്ക് പരികുണ്ട്. പരിക്ക് ഗുരുതരമല്ലെന്നും ചികിത്സക്ക് ശേഷം വീട്ടിലേക്ക് മടങ്ങിയതായും അജേഷ് പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *