April 16, 2026

പോക്സോ ; പ്രതിക്ക് 40 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും 

0
20240830 184451
By ന്യൂസ് വയനാട് ബ്യൂറോ

 

കല്പറ്റ: പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ പ്രതിക്ക് 40വർഷവും 6 മാസവും കഠിന തടവും ഒരു ലക്ഷം രൂപ പിഴയും. പടിഞ്ഞാറത്തറ പന്തിപ്പൊയിൽ വരയന്റെ വളപ്പിൽ വീട്ടിൽ വി.വി സൈനുദ്ധീ (57)നെയാണ് കൽപ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്‌ജ്‌ കെ.എ ആന്റണി ഷെൽമാൻ ശിക്ഷിച്ചത്.

 

2023 ഒക്ടോബർ മാസത്തിൽ രജിസ്റ്റർ ചെയ്ത കേസിലാണ് സുപ്രധാന വിധി. പ്രായപൂർത്തിയാവാത്ത കുട്ടിയെ ഇയാൾ പല തവണകളായി ലൈംഗീകാതിക്രമത്തിന് ഇരയാക്കുകയായിരുന്നു. അന്നത്തെ പടിഞ്ഞാറത്തറ ഇൻസ്‌പെക്ടർ എസ്.എച്ച്.ഓ ആർ.ബിജുവാണ് കേസന്വേഷണം നടത്തി കോടതി മുൻപാകെ കുറ്റപത്രം സമർപ്പിച്ചത്. സബ് ഇൻസ്‌പെക്ടർ ജോണി ലിഗോറി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അനസ് ഉമ്മത്തൂർ , ടി. ഗീത, സിവിൽപോലീസ് ഓഫീസർ പി.യു ശ്യാമിലി എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ജി. ബബിത ഹാജരായി. പ്രോസിക്യൂഷനെ സഹായിക്കുന്നതിനായി സിവിൽ പോലീസ് ഓഫീസർ റമീനയുമുണ്ടായിരുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *