May 12, 2026

ഉരുൾപൊട്ടൽ: ദുരന്തബാധിതർക്ക് എറണാകുളം ആസ്ഥാനമായുള്ള കണക്ട് പ്ലസ് പ്രൈവറ്റ് ലിമിറ്റഡ് വിദേശത്ത് തൊഴില്‍ ലഭ്യമാക്കും

0
20240830 203035
By ന്യൂസ് വയനാട് ബ്യൂറോ

 

 

കല്‍പ്പറ്റ: മേപ്പാടി പുഞ്ചിരിമട്ടം ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതരില്‍ നൂറിലധികം പേര്‍ക്ക് എറണാകുളം ആസ്ഥാനമായുള്ള കണക്ട് പ്ലസ് പ്രൈവറ്റ് ലിമിറ്റഡ് വിദേശത്ത് തൊഴില്‍ ലഭ്യമാക്കും. ഇതിന്റെ ഭാഗമായി ശനി(31) രാവിലെ ഒന്‍പത് മുതല്‍ വൈകുന്നേരം അഞ്ച് വരെ മേപ്പാടി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ റിക്രൂട്ട്‌മെന്റ് നടത്തുമെന്ന് കമ്പനി എക്‌സിക്യുട്ടീവ് ഡയറക്ടര്‍ യാസിര്‍ ഇല്ലത്തൊടി, ഫസലുല്‍ ഹഖ്, സി. അബ്ദുള്‍ സലിം എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

 

രാവിലെ ഒന്‍പതിന് ടി. സിദ്ദിഖ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് കെ. ബാബു തുടങ്ങിയവര്‍ പ്രസംഗിക്കും.

ടെക്‌നിക്കല്‍, കണ്‍സ്ട്രക്ഷന്‍, പാചകം, ഡ്രൈവിംഗ്, ബേക്കറി, കാര്‍പെന്റര്‍, വെയ്റ്റര്‍, സിവില്‍ എന്‍ജിനിയറിംഗ്, ഓഫീസ് സ്റ്റാഫ്, സെയില്‍സ് തുടങ്ങിയ മേഖലകളിലാണ് റിക്രൂട്ട്‌മെന്റ്.

 

മേപ്പാടി പഞ്ചായത്തില്‍ നിന്നുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് വിസയും ടിക്കറ്റം സൗജന്യമായിരിക്കും. തൊഴില്‍ ദാതാക്കളും മണപ്പാട്ട് ഫൗണ്ടേഷന്‍, പീപ്പിള്‍സ് ഫൗണ്ടേഷന്‍ എന്നിവയുമായാണ് ടിക്കറ്റ് ചെലവ് വഹിക്കുക.

 

ജില്ലയുടെ ഇതര ഭാഗങ്ങളിലുള്ളവര്‍ക്കും റിക്രൂട്ട്‌മെന്റില്‍ പങ്കെടുക്കാം. ഇവരില്‍നിന്നു തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് വിസയും ടിക്കറ്റും സൗജ്യമല്ല.

ദുബായിലെ അഗ്നീസ് കോണ്‍ട്രാക്ടിംഗ് കമ്പനി, ഡിഎക്‌സ് ബ്രാന്‍ഡ് കമ്പനി, ബെഞ്ചമാര്‍ക്ക് ഫുഡ്‌സ്, ഓപ്പസ് ബില്‍ഡിംഗ് മെറ്റീരിയല്‍സ്, കുവൈറ്റിലെ ഗള്‍ഫ് മാസ്റ്റര്‍ കോണ്‍ട്രാക്ടിംഗ് കമ്പനി, ബഹ്‌റിനിലെ ഫുഡ് സിറ്റി കാറ്ററിംഗ് ആന്‍ഡ് റസ്റ്ററന്റ് ഗ്രൂപ്പ്, സൗദി അറേബ്യയിലെ ആംകോ ഗ്രൂപ്പ്, സ്‌കൈമോണ്ട് ബിസിനസ് സൊല്യൂഷന്‍സ്, ഓമാനിലെ മര്‍ജാന്‍ ബേക്കറി ഗ്രൂപ്പ് എന്നിവിടങ്ങളിലായിരിക്കും രണ്ട് മാസത്തിനകം നിയമനം.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *