September 9, 2024

‘ഒപ്പം ചിരിക്കാം’ പദ്ധതിയുടെ ഭാഗമായി; 136 കുടുംബങ്ങൾ സന്ദർശിച്ച് വയനാട് പോലീസ്

0
Img 20240831 121404

മേപ്പാടി: ‘ഒപ്പം ചിരിക്കാം’ പദ്ധതിയുടെ ഭാഗമായി ആറു ദിവസത്തിനുള്ളിൽ 136 കുടുംബങ്ങൾ സന്ദർശിച്ച് വയനാട് പോലീസ്. മുണ്ടക്കൈ, ചൂരൽമല ദുരന്തത്തിനു ശേഷം ബന്ധുവീടുകളിലും, മറ്റു വാടകവീടുകളിലും താമസിക്കുന്ന കുടുംബങ്ങളെയാണ് പോലീസ് ഉദ്യോഗസ്ഥരും കൗൺസിലർമാരുമടങ്ങുന്ന സംഘം സന്ദർശിച്ചു.

ദുരന്തത്തിന്റെ ആഘാതത്തിൽ നിന്ന് ഇനിയും മുക്തരാകാത്ത കുട്ടികളും വയോധികരുമടങ്ങുന്ന കുടുംബങ്ങൾക്ക് മാനസിക പിന്തുണ നൽകുകയാണ് ലക്ഷ്യം. വയനാട് ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസിന്റെ നിർദ്ദേശ പ്രകാരം ഡി ക്യാപ്പ് പദ്ധതിയുടെ അസി. നോഡൽ ഓഫിസർ കെ. മോഹൻദാസ്, ജനമൈത്രി ജില്ലാ അസി. നോഡൽ ഓഫിസർ കെ.എം. ശശിധരൻ, ഡി ക്യാപ്പ് പ്രൊജക്ട് അസിസ്റ്റന്റ് ടി.കെ. ദീപ, വിവിധ ജില്ലകളിലെ ഡി.സി.ആർ.സി, ഡി- ഡാഡ് പദ്ധതിയുടെ കീഴിലുള്ള കൗൺസിലേഴ്‌സ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു വ്യാഴാഴ്‌യിലെ സന്ദർശനം. വ്യാഴാഴ്‌ച മാത്രം വിവിധ സംഘങ്ങളായി തിരിഞ്ഞ് 31 കുടുംബങ്ങൾ സന്ദർശിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *