May 13, 2026

173 മരണങ്ങൾ സ്ഥിരീകരിച്ചു

0
Img 20240801 101241
By ന്യൂസ് വയനാട് ബ്യൂറോ

 

 

 

വയനാട്ടിലെ മുണ്ടക്കൈയിലും ചൂരൽമലയിലും ചൊവ്വാഴ്ച പുലർച്ചെ ഉണ്ടായ

ഉരുൾപൊട്ടലിൽ 173 മരണങ്ങൾ

ഔദ്യോഗികമായി സ്ഥിരീകരിച്ചു. 79 പേർ പുരുഷൻമാരും 70 പേർ സ്ത്രീകളുമാണ്. 23 കുട്ടികളുണ്ട്. ഒരു മൃതദേഹത്തിൻ്റെ ആൺ പെൺ വ്യത്യാസം തിരിച്ചറിഞ്ഞിട്ടില്ല. 94 പേരെ ബന്ധുക്കൾ തിരിച്ചറിഞ്ഞു.

 

ശരീര ഭാഗങ്ങൾ ഉൾപ്പെടെ 219 മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം ചെയ്തു. 91 ശരീര ഭാഗങ്ങളാണ് കണ്ടെത്തിയത്. 221 പേരെയാണ് ദുരന്ത പ്രദേശത്തുനിന്ന് ആശുപത്രികളിൽ എത്തിച്ചത്. ഇതിൽ 91 പേർ വിവിധ ആശുപത്രികളിൽ ചികിത്‌സയിൽ തുടരുന്നു. 130 പേരെ ചികിത്സക്ക് ശേഷം ക്യാമ്പുകളിക്ക് മാറ്റി .

വയനാട്ടിൽ 86 പേരും മലപ്പുറത്ത് 5 പേരുമാണ് ചികിത്സയിലുള്ളത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *