മാവോയിസ്റ്റ് നേതാവ് സി.പി മൊയ്തീൻ പിടിയിൽ
ആലപ്പുഴ: മാവോയിസ്റ്റ് നേതാവ് സി.പി. മൊയ്തീൻ പിടിയിലായി. ആലപ്പുഴയിൽ നിന്നും ഭീകരവിരുദ്ധ സ്ക്വാഡ് ആണ് മൊയ്‌തീനെ അറസ്റ്റ് ചെയ്തത്. ബസിൽ സഞ്ചരിക്കവേ ഇന്നലെ രാത്രിയോടെയാണ് മൊയ്‌തീൻ പിടിയിലായത്. കബനീദളം വിഭാഗത്തിന്റെ നേതാവായ മൊയ്തീൻ യുഎപിഎ ഉൾപ്പെടെ വിവിധ കേസുകളിൽ പ്രതിയാണ്. പൊലീസ് തിരിച്ചറിയിൽ നോട്ടിസ് പുറത്തിറക്കിയിരുന്നു. 2019 ൽ ലക്കിടിയിൽ റിസോർട്ടിലെ വെടിവയ്പിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് സി പി ജലീലിന്റെ സഹോദരനാണ് പിടിയിലായ മൊയ്‌തീൻ.
Leave a Reply