കുറുമ്പാലക്കോട്ട മലയിലെ അനധികൃത നിർമ്മാണത്തിനെതിരെ പരാതിയുമായി നാട്ടുക്കാർ
കുറുമ്പാലക്കോട്ട: മലമ്പ്രദേശമായ കുറുമ്പാലക്കോട്ട മലയിൽ സ്വകാര്യ വ്യക്തികൾ അനധികൃതമായി നിർമ്മാണ പ്രവർത്തനം നടത്തുന്നതായി നാട്ടുക്കാരുടെ പരാതി. രാത്രികാലങ്ങളിൽ മണ്ണ്മാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് മണ്ണെടുക്കുകയും, റോഡും, നീർച്ചലുകളും തടഞ്ഞു നിർത്തി ജലസംഭരണികൾ നിർമ്മിക്കുകയും ചെയ്തതായി നാട്ടുക്കാർ ആരോപിക്കുന്നു. അമിതമായി വെള്ളം തടഞ്ഞുനിർത്തുന്നത് കൊണ്ട് ഉരുൾപൊട്ടൽ ഭീക്ഷണി നിലനിൽക്കുന്നതായും, ഭയത്താലാണ് കഴിയുന്നതെന്നും നാട്ടുക്കാർ പറയുന്നു. അനധികൃത നിർമ്മാണത്തിനെതിരെ ജില്ലാ ഭരണകൂടം പരിശോധന നടത്തണമെന്നും മലമുകളിൽ അമിതമായി തടഞ്ഞു വച്ചിരിക്കുന്ന വെള്ളം ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് നാട്ടുക്കാർ അധികൃതർക്ക് പരാതി നൽകി.
Leave a Reply