തരുവണ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ്; മുസ്ലിം ലീഗിന് ജയം
തരുവണ സർവീസ് സഹകരണ ബാങ്കിലേക്ക് ഇന്നലെ നടന്ന തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് മുഴുവൻ സീറ്റിലും വിജയിച്ചു. യു.ഡി.എഫ് ധാരണ പ്രകാരം കോൺഗ്രസ്സിന് അഞ്ചും, മുസ്ലിം ലീഗിന് ആറും സീറ്റും മത്സരിക്കാൻ തീരുമാനിച്ചെങ്കിലും,കോൺഗ്രസിലെ എ,ഐ ഗ്രൂപ്പിലെ പ്രശ്നങ്ങൾ തീരാത്തത് കൊണ്ട് മുസ്ലിം ലീഗ് അവസാന നിമിഷം മുഴുവൻ സീറ്റിലും മത്സരിക്കാൻ തീരുമാനിക്കുകയായിരുന്നു.കോൺഗ്രസിലെ ഒരു വിഭാഗം അഞ്ചു സീറ്റിൽ മത്സരിക്കുകയായിരുന്നു. മുസ്ലിം ലീഗിലെ രണ്ടു ആൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടു കയും,ബാക്കി ഒൻപതു പേർ ഇന്നലത്തെ വാശിയെറിയ തിരഞ്ഞെടുപ്പിൽ അഞ്ഞൂറിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കുകയായിരുന്നുഭരണസമിതി ഭാരവാഹികളെ തിങ്കളാഴ്ച്ച തിരഞ്ഞെടുക്കും.
Leave a Reply