May 6, 2026

ലോക മുലയൂട്ടൽ വാരാചരണത്തിന് തുടക്കം കുറിച്ച് സെൻ്റ് ജോസഫ്സ് മിഷൻ ഹോസ്പിറ്റൽ  

0
Img 20240802 122559
By ന്യൂസ് വയനാട് ബ്യൂറോ

 

 

 

മാനന്തവാടി :അമ്മമാർക്കും ശിശുക്കൾക്കും മുലയൂട്ടലിൻ്റെ മഹത്തായ നേട്ടങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി ആഗോളതലത്തിൽ ആഗസ്റ്റ് 1 മുതൽ 7 വരെ നടത്തപ്പെടുന്ന മുലയൂട്ടൽ വാരാചരണത്തിൻ്റെ ഭാഗമായി സെൻ്റ് ജോസഫ്സ് മിഷൻ ഹോസ്പിറ്റൽ മാനന്തവാടിയിൽ

ലോക മുലയൂട്ടൽ വാരാചരണത്തിന് തുടക്കം കുറിച്ചു. ഡയറക്ടർ ഫാ. മനോജ് കവലക്കാടൻ ഉദ്ഘാടനം നിർവ്വഹിച്ചു. മുലയൂട്ടലിൻ്റെ പ്രാധാന്യം എന്ന വിഷയത്തെ ആസ്പദമാക്കി ഡോ ജോസ് വിൻ കെ. ജോസ്, സി.ലീമ ലാൻസി എന്നിവർ ക്ലാസ് നയിച്ചു. വാരാചരണത്തിൻ്റെ ഭാഗമായി ആഗസ്റ്റ് 1 മുതൽ 7 വരെ വിവിധ പരിപാടികളാണ് വിഭാവനം ചെയ്തിട്ടുള്ളത്.വിത്യസ്ത പരിപാടികളിലൂടെ മുലയൂട്ടലിൻ്റെ പ്രാധാന്യവും ആവശ്യകതയും സമൂഹത്തിലേക്ക് എത്തിക്കാനാണ് സെൻ്റ് ജോസഫ്സ് മിഷൻ ഹോസ്പിറ്റൽ ലക്ഷ്യമിടുന്നത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *