വടക്കൻ ജില്ലകളിൽ മൂന്ന് ദിവസം കൂടി ശക്തമായ മഴ തുടരും
കൽപ്പറ്റ: വടക്കൻ ജില്ലകളിൽ മൂന്ന് ദിവസം കൂടി ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നിലവിൽ കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ ആഗസ്റ്റ് നാല് വരെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടങ്ങളിൽ ഒറ്റപെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. നദികളിലെ ഓറഞ്ച് അലർട്ട് പിൻവലിച്ചു. നിലവിൽ മൂന്ന് സ്റ്റേഷനുകളിൽ യെല്ലോ അലർട്ട് തുടരുന്നുണ്ട്. ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
Leave a Reply