ചെറുപുഴ പാലത്തിന് സമീപം നിയന്ത്രണം വിട്ട കാര്‍ പുഴയരികിലേക്ക് മറിഞ്ഞു
ചെറുപുഴ: മാനന്തവാടി- തവിഞ്ഞാല്‍ റൂട്ടില്‍ ചെറുപുഴ പാലത്തിന് സമീപം നിയന്ത്രണം വിട്ട കാര്‍ താഴ്ചയിലെ പുഴയരികിലേക്ക് പതിച്ചു. ഇന്നുച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. ചെറുപുഴ വാടകയ്ക്ക് താമസിക്കുന്ന ബന്ധുവിനെ സന്ദര്‍ശിക്കാനായെത്തിയ നേപ്പാള്‍ സ്വദേശികള്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. വാഹനത്തിലുണ്ടായിരുന്നവരില്‍ പരിക്കേറ്റ ലോകേഷ് (19), ലക്ഷ്മി (21), റിയ (3), റൂഷല്‍ (6) എന്നിവരെ മാനന്തവാടിയിലെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് നിസാരമാണെന്നാണ് പ്രാഥമിക വിവരം. പുഴയില്‍ വെള്ളം കുറഞ്ഞതിനാലും, വാഹനം പുഴയിലേക്ക് പതിക്കാതിരുന്നതിനാലും വലിയ അപകടമാണ് ഒഴിവായത്. മാനന്തവാടി പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.





Leave a Reply