ദുരിതാശ്വാസ ക്യാമ്പില്‍ ശുചിത്വം ഉറപ്പാക്കണം
മേപ്പാടി : ദുരിതാശ്വാസ ക്യാമ്പില്‍ താമസിക്കുന്നവര്‍ ശുചിത്വം ഉറപ്പാക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസര്‍ അഭ്യര്‍ത്ഥിച്ചു. ഭക്ഷണാവശിഷ്ടങ്ങള്‍, മറ്റ് മാലിന്യങ്ങള്‍ എന്നിവ വലിച്ചെറിയാതെ അതത് സ്ഥലങ്ങളില്‍ നിക്ഷേപിക്കണം. ഭക്ഷ്യവസ്തുക്കളും പാനീയങ്ങളും അടച്ച് സൂക്ഷിക്കണം. ആഹാരം കഴിക്കുന്നതിന് മുന്‍പ് സോപ്പ് ഉപയോഗിച്ച് കൈകള്‍ നന്നായി കഴുകുക. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക.
മലമൂത്ര വിസര്‍ജ്ജനം ശൗചാലയത്തില്‍ മാത്രം നടത്തുക. ശേഷം കൈകള്‍ സോപ്പ് പയോഗിച്ച് നന്നായി കഴുകുക. വ്യക്തിശുചിത്വം പാലിക്കുക. വളര്‍ത്തുമൃഗങ്ങള്‍, പക്ഷികള്‍ എന്നിവയെ ക്യാമ്പുകളില്‍ താമസിക്കുന്നവരുമായി ഇടപഴകാന്‍ അനുവദിക്കരുത്. തുറസ്സായ സ്ഥലങ്ങളില്‍ തുപ്പരുത്.
പനി, ജലദോഷം തുടങ്ങിയ രോഗങ്ങളുള്ളവര്‍ മറ്റുള്ളവരുമായി ഇടപഴകരുത്. അസുഖ വിവരം ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം. ജീവിതശൈലീ രോഗങ്ങള്‍ക്ക് മരുന്ന് കഴിക്കുന്നവര്‍ മുടങ്ങാതെ കഴിക്കുക. വെള്ളക്കെട്ടുകളില്‍ താമസിക്കുന്നവരും വെള്ളം കയറിയ ഇടങ്ങള്‍ വൃത്തിയാക്കുന്നവരും എലിപ്പനി പ്രതിരോധത്തിനായി ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശാനുസരണം ആഴ്ചയിലൊരിക്കല്‍ 200 മി. ഗ്രാം. ഡോക്സിസൈക്ലിന്‍ ഗുളിക കഴിക്കണമെന്നും അധികൃതര്‍ അറിയിച്ചു.
Leave a Reply