May 7, 2026

മുണ്ടക്കൈ ദുരന്തം ; താൽക്കാലിക വീടാവശ്യമുള്ളവർക്കായി വീട് കണ്ടെത്താൻ ഓൺലൈൻ പ്ലാറ്റ്‍ഫോമൊരുക്കി ഒരുകൂട്ടം പ്രവാസികൾ

0
20240804 145443
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ :മുണ്ടക്കൈ ദുരന്തത്തെത്തുടർന്ന് താമസിക്കാൻ താൽക്കാലിക വീടാവശ്യമുള്ളവർക്കായി വീട് കണ്ടെത്താൻ ഓൺലൈൻ പ്ലാറ്റ്‍ഫോമൊരുക്കി ഒരുകൂട്ടം പ്രവാസികൾ. ‘supportwayanad.com’എന്ന പോർട്ടൽ വീടാവശ്യമുള്ളവരെയും വീട് നൽകാൻ തയാറുള്ളവരെയും തമ്മിൽ ബന്ധിപ്പിക്കാനാണ് ശ്രമം.

പ്രവാസികളുടേതുൾപ്പടെയുള്ള ഒഴിഞ്ഞ വീടുകളെ ലക്ഷ്യമിട്ടാണ് പോർട്ടൽ തുടങ്ങിയതെങ്കിലും വീട് നൽകാൻ സന്നദ്ധരായ ആർക്കും ഇത് ഉപയോഗപ്പെടുത്താം. സർക്കാർ സംവിധാനങ്ങളെക്കൂടി ഇതിലേക്ക് കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നതെന്ന് നേതൃത്വം നൽകിയ പ്രവാസികൾ പറഞ്ഞു. പോര്‍ട്ടൽ വഴി ഒഴിഞ്ഞ വീടുകൾ രജിസ്റ്റർ ചെയ്യാം. താമസത്തിനായി ഈ വീടുകൾ നൽകാനാകും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *