കനത്ത മഴയിൽ തകർന്ന പേരിയ ചുരം റോഡ് ഗതാഗത യോഗ്യമാക്കണം; മുസ്ലിം ലീഗ്
പേരിയ: കനത്ത മഴ മൂലം തകർന്ന പേരിയ ചുരം റോഡ് ഉടൻ തന്നെ ഗതാഗത യോഗ്യമാകണമെന്ന് പേരിയ ശാഖ മുസ്ലിം ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു. കണ്ണൂർ ജില്ലയിലേക്ക് ബസ് സർവീസ് നിലച്ചതിനാൽ വിദ്യാർഥികൾ അടക്കം യാത്ര ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. നിരവധി വാഹനങ്ങൾ പോകുന്നതിനാൽ ബദൽ പാതയായ പാൽച്ചുരവും അപകടാവസ്ഥയിലേക്ക് മാറും. എത്രയും പെട്ടെന്ന് പേരിയ ചുരം നന്നാക്കാനുള്ള നടപടികൾ സ്വീകരിച്ചില്ലെങ്കിൽ കണ്ണൂർ ജില്ലയുമായുള്ള റോഡ് മാർഗബന്ധം തന്നെ ദുഷ്കരമാകുമെന്നും ലീഗ് നേതൃത്വം പറഞ്ഞു. റഫീഖ് കൈപ്പാണി അധ്യക്ഷനായ യോഗത്തിൽ ഹുസ്സൈൻ കെ പി സ്വാഗതവും അഷ്റഫ് അമ്പിലാതി നന്ദിയും പറഞ്ഞു.





Leave a Reply