മുണ്ടക്കൈ ഉരുൾപൊട്ടൽ; കുട്ടികൾക്ക് അവശ്യ സാധങ്ങൾ വിധരണം ചെയ്തു
കല്‍പ്പറ്റ:ചൂരല്‍മല, മുണ്ടകൈ ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ട് വിവിധ ക്യാമ്പുകളില്‍ താമസിക്കുന്ന മുഴുവന്‍ കുട്ടികള്‍ക്കും കളിക്കാനുള്ള ഉപകരണങ്ങളായ ഫുഡ്‌ബോള്‍, ക്രിക്കറ്റ് ബാറ്റ്, ബോള്‍, ഷട്ടില്‍ ബാറ്റ്, ക്യാരംസ് ബോര്‍ഡ്, ഡ്രോയിംഗ് ബുക്കുകള്‍, കഥ ബുക്കുകള്‍, ചെസ്സ് ബോര്‍ഡുകള്‍, ടി.വി, മിഠായി ഉള്‍പ്പെടെ വിതരണം ചെയ്തു. എം.എല്‍.എ കെയര്‍, തണല്‍, വൈറ്റ്മാര്‍ട്ട് ഇവരുടെ നേതൃത്വത്തിലാണ് വിതരണം ചെയ്തത്. ദുരന്തത്തെ തുടര്‍ന്നുണ്ടായ മാനസിക സംഘര്‍ഷം ലഘൂകരിച്ച് കുട്ടികള്‍ക്ക് ആത്മവിശ്വാസം ജനിപ്പിക്കുവാന്‍ എല്ലാ ക്യാമ്പുകളിലും കിഡ്‌സ് കോര്‍ണര്‍ നേരത്തെ ആരംഭിക്കുവാന്‍ നിര്‍ദ്ദേശം നല്‍കുകയും, വളരെ സജീവമായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുകയുമാണ.് ഇവിടെ കൗണ്‍സിലിംഗ് ഉള്‍പ്പെടെയുള്ള എല്ലാ നടപടികളും ഇതിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. കിഡ്‌സ് കോര്‍ണര്‍ ശക്തിപ്പെടുത്തുന്നതിന് വേണ്ടിയാണ് ഈ നടപടി സ്വീകരിച്ചതെന്ന് എം.എല്‍.എ പറഞ്ഞു. വിവിധ ക്യാമ്പുകളില്‍ കല്‍പ്പറ്റ നിയോജകമണ്ഡലം എം.എല്‍.എ അഡ്വ.ടി.സിദ്ധിഖിന്റെ നേതൃത്വത്തില്‍ വിതരണം ചെയ്തു. ക്യാമ്പ് ചുമതലക്കാര്‍, സ്‌കൂള്‍ അധ്യാപകര്‍, അഷ്‌റഫ് വൈറ്റ്മാര്‍ട്ട്, സുബൈര്‍ ജ്യോതി പാലിയേറ്റീവ്, ബൈജു തണല്‍ തുടങ്ങിയവര്‍ എം.എല്‍.എയോടൊപ്പം ഉണ്ടായിരുന്നു.
Leave a Reply