September 8, 2024

മുണ്ടക്കൈയിൽ നാളെ ജനകീയ തിരച്ചിൽ നടത്തും; മന്ത്രി കെ രാജൻ

0
Img 20240808 104059

 

 

 

 

കൽപറ്റ: വയനാട് മുണ്ടക്കൈയിലെ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വെള്ളിയാഴ്ച ജനകീയ തിരച്ചിൽ നടത്തുമെന്ന് റവന്യൂ മന്ത്രി കെ. രാജൻ. ദുരന്തബാധിതരുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയും തിരച്ചിലിൽ ഭാഗമാക്കും. ക്യാമ്പുകളിൽ കഴിയുന്നവർക്ക് ആവശ്യമെങ്കിൽ ദുരന്തമേഖലയിലേക്ക് വരാൻ അവസരം നൽകും. ക്യാമ്പുകളിലുള്ളവരെ വാടകവീടുകളിലേക്ക് മാറ്റുമെന്നും വാടക സർക്കാർ

നൽകുമെന്നും മന്ത്രി പറഞ്ഞു.

 

 

ക്യാമ്പുകളിലുള്ള ആളുകളെ താൽക്കാലിക പുന:രധിവാസത്തിൻ്റെ ഭാഗമായി വാടകവീടുകളിലേക്ക് മാറ്റുക എന്നതിനാണ് നിലവിൽ ഏറ്റവും പ്രാധാന്യം നൽകുന്നത്. എത്ര പേർക്ക് സ്ഥിരമായ പുന:രധിവാസം വേണ്ടിവരുമെന്ന് കണക്കാക്കും. വെള്ളിയാഴ്ച രക്ഷാപ്രവർത്തകരോടൊപ്പം ദുരിതബാധിതരുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയും പഞ്ചായത്ത് അധികൃതരെയും ഉൾപ്പെടുത്തി ജനകീയ തിരച്ചിൽ നടത്തും. രാവിലെ എട്ട് മണിക്ക് തുടങ്ങും. ക്യാമ്പുകളിലുള്ള ആളുകൾക്ക് ആവശ്യമെങ്കിൽ നാളെ രാവിലെ ദുരന്തമേഖലയിലേക്ക് വരാം.

 

നഷ്ടമായ എല്ലാ രേഖകളും സർക്കാർ ലഭ്യമാക്കും. സംസ്ഥാന സർക്കാറിന്റെ അധികാരപരിധിയിലെ ഒരു രേഖയും ലഭിക്കാത്ത സാഹചര്യമുണ്ടാകില്ല. നാളെ പ്രധാനമന്ത്രി വയനാട്ടിലെത്തുമ്പോൾ അദ്ദേഹത്തെ സ്നേഹത്തോടെ സ്വീകരിക്കുകയാണ്. കേന്ദ്ര സർക്കാറുമായി ഒരു തർക്കത്തിനും ഈ ഘട്ടത്തിൽ നിൽക്കില്ലെന്നും മന്ത്രി കെ. രാജൻ പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *