May 6, 2026

ദുരിതാശ്വാസ ക്യാമ്പുകളിൽ ആയുഷ് മെഡിക്കൽ ക്യാമ്പിനായി വാഹന സേവനം ലഭ്യമാക്കി

0
20240808 210925
By ന്യൂസ് വയനാട് ബ്യൂറോ

 

കൽപ്പറ്റ: വയനാട് മുണ്ടകൈ-ചൂരൽമലദുരിതാശ്വാസ പ്രവർത്തനങ്ങളിൽ തുടക്കം മുതലേ സജീവം ആയിരുന്നു നാഷണൽ ആയുഷ് മിഷൻ ജീവനക്കാർ. വിവിധ മെഡിക്കൽ ക്യാമ്പുകളിൽ 2 ഷിഫ്റ്റുകളായി ഡ്യൂട്ടിയുള്ള ജീവനക്കാർക്ക് എത്തിപ്പെടുവാനുള്ള യാത്രാക്ലേശം മനസ്സിലാക്കി, നാഷണൽ ആയുഷ് മിഷൻ ജീവനക്കാരുടെ ഏക സംഘടനയായ കേരള സ്റ്റേറ്റ് നാഷണൽ ആയുഷ് മിഷൻ എംപ്ലോയീസ് & വർക്കേഴ്സ് യൂണിയൻ (സി ഐ ടി യു ) ഒരു വാഹനം താത്കാലികമായി സ്പോൺസർ ചെയ്യ്തു. ഇതിൻ്റെ സേവനം വയനാട് ആയുഷ് വകുപ്പിലെ മുഴവൻ
ജീവനക്കാർകും ലഭ്യമാക്കിയിട്ടുണ്ട് .ക്യാമ്പുകളിലേക്കുള്ള വാഹന സൗകര്യം എന്ന ആവശ്യം പരിഗണിച്ചുകൊണ്ട് ഇന്ന് മുതൽ വാഹനം ജില്ലയിൽ ഓടുവാനുള്ള അംഗീകാരം നാഷണൽ ആയുഷ് മിഷൻ ജില്ലാ ഓഫീസ് നൽകുകയും ചെയ്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *