May 6, 2026

മുണ്ടക്കൈ ദുരന്തം ; ജീവൻ രക്ഷാ പ്രവർത്തനത്തിൽ സന്നദ്ധ സേവകനായിരുന്ന വയോധികൻ കുഴഞ്ഞു വീണു മരിച്ചു

0
20240808 212650
By ന്യൂസ് വയനാട് ബ്യൂറോ

 

മേപ്പാടി :മുണ്ടക്കൈ ഉരുൾ ദുരന്ത ഭൂമിയിലെ സന്നദ്ധ സേവകനായിരുന്ന വയോധികൻ കുഴഞ്ഞു വീണു മരിച്ചു. പാലേക്കാടൻ കുഞ്ഞുമുഹമ്മദ് (ബാവുക്ക 61) ആണ് മരിച്ചത്.ഡ്രൈവർ ജോലി ചെയ്ത‌ിരുന്ന ഇദ്ദേഹം ദുരന്തമുണ്ടായ ശേഷം ചൂരൽമലയിലും പരിസര പ്രദേശങ്ങളിലും എല്ലാ ദിവസവും സന്നദ്ധ പ്രവർത്തനവുമായി രാവിലെ മുതൽ സജീവമായുണ്ടായിരുന്ന ആളായിരുന്നു. ഇന്ന് ഉച്ചയോടെ ചർദിയെ തുടർന്ന് കുഴഞ്ഞു വീണ ഇദ്ദേഹത്തെ മേപ്പാടി കമ്യൂണിറ്റി ഹെൽത്ത് സെന്ററിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.മൃതദേഹം പോസ്റ്റുമാർട്ടത്തിനായി സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *