September 9, 2024

എല്ലായിടവും അരിച്ചുപെറുക്കി ജനകീയ തെരച്ചില്‍ ; തെരച്ചില്‍ സംഘത്തില്‍ മന്ത്രിയും 

0
20240809 165450

മേപ്പാടി : മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടലിൽ കാണാതായവരെ തേടി ദുരന്തഭൂമിയിൽ ജനകീയ തെരച്ചിൽ. എൻഡിആർഎഫ്, ഫയർഫോഴ്‌സ്, പോലീസ് വിഭാഗങ്ങൾക്കൊപ്പം റവന്യു വകുപ്പ് ജീവനക്കാരും പ്രദേശവാസികളും ജനപ്രതിനിധികളും സന്നദ്ധപ്രവർത്തകരും അണിനിരന്നു. ദുരന്തത്തിൽ കാണാതായ പരമാവധി ആളുകളെയും കണ്ടെത്താൻ സാധ്യമായ എല്ലാ വഴികളിലൂടെയും ശ്രമിക്കുകയെന്ന പദ്ധതിയിലേക്ക് ജനകീയ തെരച്ചിൽ നടന്നത്. വെള്ളിയാഴ്ച രാവിലെ 7 മുതൽ ഉച്ചയ്ക്ക് 12.30 വരെയായിരുന്നു തെരച്ചിൽ. ദുരിതാശ്വാസ ക്യാമ്പുകളിലും ബന്ധുവീടുകളിലും കഴിയുന്നവരിൽ രജിസ്റ്റർ ചെയ്ത 190 പേർ തെരച്ചിൽ സംഘത്തോടൊപ്പം ചേർന്നു. ഇവരെ അതിരാവിലെ സ്ഥാപിച്ചതാണ് ജനകീയ തെരച്ചിൽ തുടങ്ങിയത്.

ഉരുൾ പൊട്ടൽ ദുരന്തത്തിൻ്റെ പ്രഭവ കേന്ദ്രമായ പുഞ്ചിരിമറ്റം, മുണ്ടക്കൈ ടൗൺഭാഗം, ചൂരൽമല സ്‌കൂൾ റോഡ് എന്നിവടങ്ങളിലെല്ലാം പ്രത്യേക വിഭാഗങ്ങളായി തിരിഞ്ഞാണ് തെരച്ചിൽ നടത്തിയത്. പുഞ്ചിരിമട്ടത്തെ തകർന്ന വീടുകൾക്കരികിൽ ആദ്യമെത്തിയ സംഘത്തോടൊപ്പം ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി അഡ്വ. പി.എ.മുഹമ്മദ് റിയാസും ഉണ്ടായിരുന്നു. ഉത്തരമേഖല ഐ.ജി. കെ സേതുരാമൻ തെരച്ചിൽ സംഘത്തിന് നേതൃത്വം നൽകി. കാണാതായവരുടെ ബന്ധുക്കളും പ്രദേശവാസികളും ജനപ്രതിനിധികളും ചൂണ്ടിക്കാണിച്ച സ്ഥലങ്ങളും ആവശ്യപ്പെട്ട സ്ഥലങ്ങളിലെല്ലാം വിശദമായ പരിശോധന നടത്തി. സംശയമുള്ള ഇടങ്ങൾ മണ്ണുമാന്തി യന്ത്രങ്ങളുപയോഗിച്ച് മണ്ണുനീക്കി പരിശോധിച്ചു. പോലീസ് ഡോഗ് സ്‌ക്വാഡിനെയും തെരച്ചിലിന് ഉപയോഗിച്ചു. ജനപ്രതിനിധികൾ, എൻഡിആർഎഫ്, ഫയർഫോഴ്‌സ്, പോലീസ്, റവന്യൂ ഉദ്യോഗസ്ഥ സംഘം, സന്നദ്ധപ്രവർത്തകർ തുടങ്ങിയവർ തെരച്ചിൽ പങ്കാളികളായി. ജില്ലാ ഭരണകൂടം തയ്യാറാക്കിയ പട്ടിക പ്രകാരം ദുരന്തത്തിൽ കാണാതായ 131 പേരാണുള്ളത്. ഇവരെയും കണ്ടെത്താനുള്ള ശ്രമങ്ങളാണ് മുന്നേറുന്നത്.

 

അരിച്ചുപെറുക്കി ജനകീയ പ്രവർത്തനസംഘം

 

ജനകീയ തെരച്ചിലിൽ ആറ് വിഭാഗങ്ങളിലായുള്ള സംഘത്തിൻ്റെ പ്രധാന ഇടങ്ങളെല്ലാം അരിച്ചുപെറുക്കി. ടി.സിദ്ദീഖ് എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് സംഷാദ് മരയ്ക്കാർ, മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.ബാബു ഗ്രാമപഞ്ചായത്ത് അംഗമായ വി.അജ്മൽ സാജിത്ത്, സി.കെ.നൂറുദ്ദീൻ, ബീന സുരേഷ്, റംല ഹംസ, എം.എം.ജിതിൻ, രാധാമണി, വി. രാധ തുടങ്ങിയവരും ജനകീയ തെരച്ചിലിൽ പങ്കാളികളായി. . എൻ.ഡി.ആർ.എഫ് 120, കേരള പോലീസ് കെ 9 സ്‌കോഡ്, ഫയർഫോഴ്‌സ് 530 അംഗങ്ങൾ, 45 വനപാലകർ, എസ്.ഒ.എസിലെ 61 പേർ, ആർ.എം.ഐ എം.ഐ.ജി വിഭാഗത്തിലെ 23 അംഗങ്ങൾ, ഐ.ആർ.ബി. യിലെ 14 അംഗങ്ങൾ, ഒഡീഷ പോലീസ് ഡോഗ് സ്‌കോഡ്, കേരള പോലീസിലെ 780 അംഗങ്ങൾ റവണ്യവകുപ്പിൻ്റെ ആറ് ടീമുകളിലുള്ള 50 അംഗങ്ങൾ, 48 ടീമുകളിലായി 864 വളണ്ടിയർ, 54 ഹിറ്റാച്ചികൾ, 7 ജെ.സി.ബി.കൾ എന്നിങ്ങനെ വിപുലമായ സന്നാഹങ്ങളോടെയാണ് തെരച്ചിൽ നടത്തിയത്. പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ വെളിപ്പെടുന്നവരും കാണപ്പെട്ടിരുന്നു.

 

വനമേഖലയിൽ വനം വകുപ്പിൻ്റെ തെറച്ചിൽ

 

ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവർക്കുവേണ്ടി വനം വകുപ്പ് കാടിനുള്ളിലെ പരപ്പൻപാറയിലും കലക്കൻ പുഴയിലും പരിശോധന നടത്തി. എസ്.സി.എഫ് എം.കെ.രഞ്ജിത്തിൻെറയും റെയിഞ്ച് ഓഫീസർ കെ.ഹാഷിഫിൻ്റെ നേതൃത്വത്തിലായിരുന്നു തെറച്ചിൽ. അതിദുഷ്‌കരമായ കാട്ടുപാതകൾ താണ്ടി പുഴയോരത്ത് കൂടിയായിരുന്നു തെറച്ചിൽ. ഹെലികോപ്റ്റർ വഴി തുരുത്തുകളിൽ ഇറങ്ങി ഇവിടെയുള്ള പരിശോധനയ്ക്ക് ശേഷമാണ് മറ്റിടങ്ങളിലേക്കും സംഘം നീങ്ങിയത്. പ്രതികൂലമായ കാലാവസ്ഥയെ തുടർന്ന് ഹെലികോപ്റ്ററിന് താഴ്ന്ന് പറക്കാൻ കഴിയാതെ നിരവധി ദൂരം കാടിനകത്തുകൂടി നടന്നാണ് രക്ഷാപ്രവർത്തകർ തിരിച്ചെത്തിയത്. പുഞ്ചിരിമട്ടത്ത് നിന്നും കിലോമീറ്ററുകൾ പിന്നിട്ടാണ് ചാലിപ്പുഴ മലപ്പുറം ജില്ലയിലെ ചാലിയാറിൽ പതിക്കുന്നത്. വനത്തിനുള്ളിലെ സൺറൈസ് വാലിയിലെ പ്രദേശങ്ങളിലെ വനപാലകരിൽ ഇത്രയും സേനകളുമടങ്ങുന്ന രക്ഷാപ്രവർത്തക സംഘം നടത്തിയിരുന്നു. കലക്കൻ പുഴമുതൽ കോളിച്ചുവട് വരെ രണ്ടര കിലോമീറ്റർ ദൂരമാണ് തെരച്ചിൽ പൂർത്തിയാക്കിയത്. എ.പി.സി.സി.എഫ് ജസ്റ്റിൻമോഹൻ, നോർത്തേൺ സർക്കിൾ സി.സി.എഫ് ദീപ, നോർത്തേൺ ഫോറസ്റ്റ് സോഷ്യൽ ഫോറസ്റ്റ് കോൺസർവേറ്റർ കീർത്തി തുടങ്ങിയ ഉദ്യാഗസ്ഥരാണ് വനം വകുപ്പിൻ്റെ തെരച്ചിൽ ഏകോപിപ്പിക്കുന്നത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *