അധ്യയനവര്‍ഷത്തെ മുഴുവന്‍ ആഘോഷങ്ങളും ഒഴിവാക്കും; ബത്തേരി പൂമല മെക്‌ലോഡ്‌സ് ഇംഗ്ലീഷ് സ്‌കൂള്‍
കല്‍പ്പറ്റ: അധ്യയനവര്‍ഷത്തെ മുഴുവന്‍ ആഘോഷങ്ങളും ഒഴിവാക്കാനും പുഞ്ചിരിമട്ടം ഉരുള്‍പൊട്ടല്‍ ഇരകളില്‍ ഒരു കുടുംബത്തിന് വീട് നിര്‍മിച്ചുനല്‍കാനും ബത്തേരി പൂമല മെക്‌ലോഡ്‌സ് ഇംഗ്ലീഷ് സ്‌കൂള്‍ പിടിഎ എക്‌സിക്യുട്ടീവ് തീരുമാനിച്ചു. വാര്‍ഷികം ഉള്‍പ്പെടെ ആഘോഷങ്ങള്‍ക്കു ചെലവഴിക്കേണ്ട പണമാണ് ഭവന നിര്‍മാണത്തിന് വിനിയോഗിക്കുകയെന്ന് പ്രിന്‍സിപ്പല്‍ ഡോ.സി.എ. ബീന, പിടിഎ പ്രസിഡന്റ് സിജോ മാത്യു, മാനേജര്‍ ഷിംജിത്ത് ദാമു, അഡ്മിനിസ്‌ട്രേറ്റര്‍ എ. ഗംഗാധരന്‍, കോ ഓര്‍ഡിനേറ്റര്‍ ധനേഷ്‌കുമാര്‍, പിടിഎ അംഗങ്ങളായ സലീന റസാഖ്, നജ്‌വ നിസാര്‍, വിദ്യാര്‍ഥി കൗണ്‍സില്‍ അംഗങ്ങളായ ജഗന്‍ നാരായണന്‍, ജാനറ്റ് പോള്‍, അന്ന മരിയ മാത്യു, ഷെന്‍ഷ മെഹവിഷ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ദുരന്തബാധിതരോടുള്ള ഉത്തരവാദിത്തം കണക്കിലെടുത്താണ് ഭവന നിര്‍മാണത്തിന് തീരുമാനമെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു.
ജില്ലാ ഭരണകൂടം നിര്‍ദേശിക്കുന്ന സ്ഥലത്താണ് 10 ലക്ഷം രൂപ വരെ ചെലവഴിച്ച് വീട് പണിയുക. ഇതുസംബന്ധിച്ച് ജില്ലാ കളക്ടര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്. പുനരധിവസിപ്പിക്കുന്ന കുടുംബത്തിന്റെ തൊഴില്‍ വീണ്ടെടുപ്പ്, കുട്ടികളുടെ വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങളിലും വിദ്യാലയം പിന്തുണ നല്‍കും.
Leave a Reply